തിരുവനന്തപുരം: ചെവി, മൂക്ക്, തൊണ്ട എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന രോഗങ്ങൾ, മൂക്ക്, തൊണ്ട, സൈനസ് എന്നിവിടങ്ങളിൽ ഉണ്ടാകുന്ന അലർജി, അണുബാധ, ഫംഗസ് തുടങ്ങിയ പ്രശ്നങ്ങൾ, തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന മുഴകളും രോഗങ്ങൾ എന്നിവ കണ്ടെത്തുന്നതിനു വേണ്ടിയുള്ള സൗജന്യ പരിശോധന ക്യാമ്പ് ലോർഡ്സ് ഹോസ്പിറ്റലിൽ ബുധനാഴ്ച രാവിലെ 10 മുതൽ നടത്തും. ഇ.എൻ.ടി വിഭാഗത്തിലെ വിദഗ്ദ്ധ സർജന്മാരായ ഡോ.കെ. രാജേന്ദ്രൻ, ഡോ. നയൻതാര രമേശ് എന്നിവർ നേതൃത്വം നൽകും .സൗജന്യ കേൾവി പരിശോധനയും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ഫോൺ: 8281947523.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |