മലപ്പുറം: കേന്ദ്ര സർക്കാരിന്റെ പുതിയ സെൻസർ നിയമങ്ങൾ സിനിമയെ തകർക്കാനാവരുതെന്ന് ഫിലിം സൊസൈറ്റി ഫെഡറേഷന്റെ ഓൺലൈൻ വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ സർക്കാരിനോടഭ്യർത്ഥിച്ചു. സെക്രട്ടറി വി.കെ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണമ്പൂർ രാജൻബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. റീജണൽ സെക്രട്ടറി കെ. ജി. മോഹൻകുമാർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കേരളത്തിലെ വിവിധ ഫിലിം സൊസൈറ്റികളെ പ്രതിനിധാനം ചെയ്ത് 79 പേർ പങ്കെടുത്തു. നുസ്രത്ത് എന്ന വനിതയെ സെക്രട്ടറിയായി തിരഞ്ഞെടുത്ത കോഴിക്കോട്ടെ വിംഗ്സ് ഫിലിം സൊസൈറ്റിയെ യോഗം അഭിനന്ദിച്ചു. റീജണൽ കൗൺസിൽ അംഗം പി. പ്രേമചന്ദ്രൻ ഭാവിപരിപാടികൾ അവതരിപ്പിച്ചു. റീജണൽ കൗൺസിൽ അംഗം ചെറിയാൻ ജോസഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സി. സുരേഷ്കുമാർ നന്ദിയും പഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |