പത്തനംതിട്ട : ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കേരള പ്രദേശ് ബാലജന ഗാന്ധി ദർശൻവേദി കുട്ടികൾക്കായി പ്രസംഗമത്സരം നടത്തുന്നു. "ഗാന്ധി ദർശനങ്ങളുടെ ഇന്നത്തെ പ്രസക്തി " എന്നതാണ് വിഷയം. 2 - 3 മിനിട്ട് ദൈർഘ്യമുള്ള പ്രസംഗം തയ്യാറാക്കി ഇൗമാസം ഏഴിന് മുൻപായി 9048685287 എന്ന വാട്ട്സാപ്പ് നമ്പറിലാണ് അയയ്ക്കേണ്ടത്. മലയാളത്തിലാണ് പ്രഭാഷണം നടത്തേണ്ടത്.19 വയസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. കുട്ടികളുടെ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പ്രസംഗത്തോടൊപ്പം വാട്സാപ്പിൽ അപ്ലോഡ് ചെയ്യണമെന്ന് ജില്ലാ ചെയർമാൻ കെ.ജി.റെജി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |