തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 8,850 പേർ കൂടി കൊവിഡ് ബാധിതരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,871സാമ്പിളുകളാണ് പരിശോധിച്ചത്. 11.82ശതമാനമാണ് ടി.പി.ആർ. 149മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 8368പേർ സമ്പർക്കരോഗികളാണ്. 390 പേരുടെ ഉറവിടം വ്യക്തമല്ല. 42 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവർ. 50ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,007പേർ രോഗമുക്തി നേടി. 368തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745വാർഡുകളാണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ളത്.