പന്തളം: നിയമം പാലിക്കാതെ പന്തളം നഗരസഭാ കൗൺസിൽ ചേർന്നതിനെതിരെ ഗവൺമെന്റ് സെക്രട്ടറിക്കും നഗരസഭാ ഡയറക്ടർക്കും ജോയിന്റ് ഡയറക്ടർക്കും യു.ഡി.എഫ് പരാതി നൽകി. ബി.ജെ.പി ഭരണ സമിതി ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നില്ലെന്ന് നേരത്തെ സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന ആർ.ഐ തന്നെ സൂചിപ്പിച്ചിരുന്നു. കൗൺസിൽ യോഗം ചേരുന്നതിന് ഏഴുദിവസം മുമ്പ് സെക്രട്ടറിക്ക് നോട്ടീസ് നൽകി വിശദീകരണം തേടണമെന്ന ചട്ടം പോലും പാലിച്ചിട്ടില്ലെന്ന് യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ വിജയകുമാർ ,കെ.ആർ. രവി,പന്തളം മഹേഷ്, സുനിതാ വേണു.,രത്‌നമണി സുരേന്ദ്രൻ എന്നിവർ പറഞ്ഞു.