ദുബായ് : ഐ.പി.എല്ലിൽ ഈ സീസണിലെ രണ്ടാം മത്സരത്തിലും ഡൽഹി ക്യാപ്പിറ്റൽസിനോട് തോറ്റ് ചെന്നൈ സൂപ്പർ കിംഗ്സ്.കഴിഞ്ഞ രാത്രി ദുബായ്‌യിൽ നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജയം. ആദ്യം ബാറ്റുചെയ്ത ചെന്നൈ 136/5 എന്ന സ്കോർ ഉയർത്തിയപ്പോൾ രണ്ട് പന്തും മൂന്ന് വിക്കറ്റും ശേഷിക്കേ ഡൽഹി വിജയത്തിലെത്തുകയായിരുന്നു.
സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ ഡൽഹിയോട് ഏഴ് വിക്കറ്റിന് തോറ്റാണ് തുടങ്ങിയത്.
രണ്ടാം ഘട്ടത്തിൽ ചെന്നൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.
ഇന്നത്തെ മത്സരം
ആർ.സി.ബി Vs സൺറൈസേഴ്സ്