കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) കരാർ അടിസ്ഥാനത്തിൽ യംഗ് പ്രൊഫഷണലിന്റെ ഒു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ചുരുങ്ങിയത് 60 ശതമാനം മാർക്കോട് കൂടി ഫിഷറീസ് സയൻസ്, മറൈൻ ബയോളജി എന്നിവയിലേതിലെങ്കിലും എം.എസ്‌സി, അല്ലെങ്കിൽ ഫിഷറീസ് സയൻസ് ഓപ്ഷനോട് കൂടി സുവോളജിയിൽ എം.എസ്‌സി, ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം, മികച്ച ആശയവിനിമയ ശേഷി, കംപ്യൂട്ടർ പരിജ്ഞാനം (ഡിജിറ്റൽ എഡിറ്റിംഗ് ടൂൾ, എം.എസ്. ഓഫീസ്) എന്നിവയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 45 വയസ്. cadalmin2021@gmail.com എന്ന ഇമെയിലിൽ 21ന് മുമ്പായി അയയ്ക്കണം. വിവരങ്ങൾക്ക് www.cmfri.org.in.