തിരൂരങ്ങാടി: എ.കെ.എൻ.എം ഗവ. പോളിടെക്നിക് കോളേജിലെ 2021- 22 വർഷത്തെ ലാറ്ററൽ എൻട്രി മൂന്നാം സെമസ്റ്റർ രണ്ടാം സ്‌പോട്ട് അഡ്മിഷന്റെ കൗൺസലിംഗ് ഒക്‌ടോബർ ഏഴിന് രാവിലെ ഒൻപത് മുതൽ കോളേജിൽ നടക്കും. www.polyadmission.org/let ൽ പ്രസിദ്ധീകരിച്ചിട്ടുളള ജില്ലാ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ രജിസ്‌ട്രേഷന് രാവിലെ ഒൻപതിന് ഹാജരാകണം. രജിസ്‌ട്രേഷനെ തുടർന്ന് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിലെ മുൻഗണനാ ക്രമം, റിസർവേഷൻ മാനദണ്ഡങ്ങൾ എന്നിവ അനുസരിച്ച് ഒഴിവുളള സീറ്റിലേക്ക് അന്നുതന്നെ അഡ്മിഷൻ നടത്തും.
ച്ചു.