SignIn
Kerala Kaumudi Online
Tuesday, 24 May 2022 2.22 PM IST

കേറിവാ... ഇവിടെങ്ങും ആരുമില്ല ചോദിക്കാൻ!

v
കൊല്ലം കളക്ടറേറ്റിലെ വാഹന പാർക്കിംഗ്

കളക്ടറേറ്റിൽ സുരക്ഷാ പാളിച്ച തുടർക്കഥ

കൊല്ലം: ജില്ലയുടെ ഭരണ സിരാകേന്ദ്രമായ കളക്ടറേറ്റിൽ സുരക്ഷാ പാളിച്ചകൾ തുടർക്കഥയായിട്ടും ഫലപ്രദമായ ഇടപെടൽ നടത്താനാവാതെ അധികൃതർ. കളക്ടറേറ്റ് വളപ്പിൽ കിടന്ന ജീപ്പിൽ അഞ്ചു വർഷം മുമ്പ് ബോംബ് പൊട്ടിയ ഞെട്ടലിന്റെ പശ്ചാത്തലത്തിൽ സി.സി.ടി.വി കാമറകൾ ഉൾപ്പെടെ സ്ഥാപിച്ച് സുരക്ഷ അല്പം കനപ്പിച്ചിരുന്നുവെങ്കിലും പിന്നീടെല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി.

പി.പി.ഇ കിറ്റ് ധരിച്ച യുവാവ് കളക്ടറുടെ ചേംബറിന് മുന്നിലെത്തുകയും അകത്തേക്ക് തള്ളിക്കയറാൻ ശ്രമം നടത്തുകയും ചെയ്തത് കഴിഞ്ഞ ദിവസമാണ്. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചശേഷം ഇയാളെ വെസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു. ആശ്രാമം മൈത്രിനഗർ ചോതിവിലാസത്തിൽ സുജിത്തിനെയാണ് അറസ്റ്റ് ചെയ്‍തത്. ഇയാളെത്തിയത് ആംബുലൻസിലായിരുന്നു. ഈ വാഹനം കളക്ടറേറ്റ് വളപ്പിൽ കടക്കുന്നത് തടയാൻ പൊലീസിനോ സുരക്ഷാ ഉദ്യോഗസ്ഥർക്കോ കഴിഞ്ഞിരുന്നില്ല എന്നത് കളക്ടറേറ്റിന്റെ സുരക്ഷ എത്രത്തോളമാണെന്നതിന്റെ സൂചനയാണ് നൽകുന്നത്. ആർക്കും എപ്പോഴും ഏതുവാഹനത്തിലും ഒരു നിയന്ത്രണവുമില്ലാതെ കളക്ടറേറ്റ് വളപ്പിൽ എത്താനും പാർക്ക് ചെയ്യാനും സാധിക്കും. ഇവയ്ക്ക് നിയന്ത്രണം ആവശ്യമാണെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിട്ടും ഫലമുണ്ടായില്ല.

ഒരു യമണ്ടൻ ബോംബ് കഥ!

2016 ജൂൺ 15ന് രാവിലെ 10.30നാണ് കളക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന, തൊഴിൽവകുപ്പിന്റെ ജീപ്പിൽ ബോംബ് പൊട്ടിത്തെറിച്ചത്. തുടർന്ന് വാഹനങ്ങൾ കളക്ടറേറ്റ് വളപ്പിൽ പ്രവേശിക്കുന്നതിന് നിയന്ത്രണവും സി.സി.ടി.വി സ്ഥാപിക്കലും പൊലീസ് പരിശോധനയുമൊക്കെ കാര്യമായി നടത്തിയെങ്കിലും പിന്നീടങ്ങോട്ട് എല്ലാം ആവിയായി. അന്ന് സ്ഥാപിച്ച സി.സി.ടി.വി കാമറകളിൽ പലതും ഉപയോഗശൂന്യമായി. കോടതി വരാന്തകളിലും മറ്റും സ്ഥാപിച്ച അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തിച്ചാലായി എന്നതാണ് അവസ്ഥ. ഉപയോഗശൂന്യമായ ഓഫീസ് ഉപകരണങ്ങളും ഒടിഞ്ഞ കസേരകളും എല്ലാം കെട്ടിടത്തിന്റെ ഇടനാഴികളിൽ തലങ്ങും വിലങ്ങും കൂട്ടിയിട്ടിരിക്കുന്നതും സുരക്ഷാഭീഷണി ഉയർത്തുന്നുണ്ട്. രണ്ടു വർഷം മുമ്പ് കളക്ടറേറ്റ് വളപ്പിലെ കോടതിയിൽ രേഖകൾ കത്തിപ്പോയ സംഭവവും ഉണ്ടായിരുന്നു.

കളക്ടറേറ്റിലെ പ്രധാന ഓഫീസുകൾ

 കളക്ടർ, സബ് കളക്ടർ ഓഫീസുകൾ

 വിവിധ കോടതികൾ

 മോട്ടോർ വാഹന വകുപ്പ് ഓഫീസ്

 ജില്ലാ ഇൻഫർമേഷൻ ഓഫീസ്

 പബ്ലിക് റിലേഷൻസ് ഓഫീസ്

 ശുചിത്വ മിഷൻ ഓഫീസ്

 ജില്ലാ മെഡിക്കൽ ഓഫീസ്

 സാമൂഹ്യനീതി വകുപ്പ് ഓഫീസ്

 ജില്ലാ ട്രഷറി

 ബാർ കൗൺസിൽ

വാഹനങ്ങളുടെ പാർക്കിംഗ്

 കളക്ടറേറ്റ് വളപ്പിൽ പൂർണമായും പാർക്കിംഗ്

 വകുപ്പ് വാഹനങ്ങൾ നിറുത്തിയിടാൻ സ്ഥലമില്ല

 പ്രതികളുമായി വരുന്ന പൊലീസ് വാഹനങ്ങൾക്കും തടസം

 എക്സിക്യുട്ടീവ് റാങ്കിലുള്ളവർക്കും എത്തിച്ചേരാൻ ബുദ്ധിമുട്ട്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.