SignIn
Kerala Kaumudi Online
Thursday, 19 September 2024 6.44 AM IST

നിങ്ങൾ ഇങ്ങനെയുള്ള അച്ഛനുമമ്മയുമാണോ? കുട്ടികൾ നിങ്ങളിൽ നിന്നും അകലാതിരിക്കാൻ ഇത്തരം കാര്യങ്ങൾ ഒഴിവാക്കുക

Increase Font Size Decrease Font Size Print Page
good-parenting.

മക്കളുടെ കാര്യത്തിൽ പലപ്പോഴും അമിത പ്രതീക്ഷയാണ് മാതാപിതാക്കൾക്ക്. അതുകൊണ്ട് തന്നെ തങ്ങളുടെ ആഗ്രഹങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കാൻ പല മാതാപിതാക്കളും ശ്രമിക്കാറുണ്ട്. ഈ പ്രവണത പലപ്പോഴും കുട്ടികളിൽ മാനസിക പ്രശ്നങ്ങളിലേക്കും ചിലപ്പോൾ ആത്മഹത്യയിലേക്കും നയിക്കും. അച്ഛനമ്മമാർ തങ്ങളുടെ ആഗ്രഹങ്ങൾക്കൊപ്പം കുട്ടികളുടെ ഇഷ്ടങ്ങളും മനസിലാക്കണം. അവരുടെ താത്പര്യങ്ങൾ മനസിലാക്കി തങ്ങളുടെ സ്വപ്നങ്ങൾ പിന്തുടരാൻ അവർക്ക് പൂർണ പിന്തുണ നൽകുകയും വേണം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നിങ്ങൾക്ക് മക്കൾ ആഗ്രഹിക്കുന്ന മാതാപിതാക്കളാകാൻ സാധിക്കും. മക്കൾ തങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് വളരാതിരിക്കുമ്പോൾ മാതാപിതാക്കൾ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ തീർച്ചയായും ഒഴിവാക്കണം.

താരതമ്യപ്പെടുത്തൽ
മിക്ക അച്ഛനമ്മമാരും ചെയ്യുന്ന ഒരു തെറ്റായ കാര്യമാണ് കുട്ടികളെ തങ്ങളുമായും മറ്റുള്ളവരുമായും താരതമ്യം ചെയ്യുന്നത്. ഇത് കുട്ടികളിൽ ആത്മവിശ്വാസം കുറയുന്നതിനും ഉൾവലിയുന്നതിനും കാരണമാകും. മാതാപിതാക്കൾ ഈ പ്രവണത തീർച്ചയായും തിരുത്തേണ്ടതുണ്ട്. കുട്ടികളെ സ്വാർഥരെന്നോ മടിയൻമാരെന്നോ നിരന്തരം ആരോപിക്കുന്നത് കുട്ടികളെ മാനസികമായി ബാധിക്കും. ഇത്തരം ആരോപണങ്ങൾ അവരിൽ റിബൽ സ്വഭാവം രൂപപ്പെടുന്നതിനും കാരണമാകും. മറ്റുള്ളവരുടെ മുന്നിൽ വെച്ചുള്ള താരതമ്യപ്പെടുത്തൽ ഒഴിവാക്കുക തന്നെ വേണം.

കുട്ടികളോട് മിണ്ടാതിരിക്കുന്നത്
കുഞ്ഞുങ്ങളോടുള്ള പിണക്കത്തിൽ അവരോട് മിണ്ടാതിരിക്കുന്നത് നല്ലതല്ല. കുട്ടികളെ അവഗണിക്കുന്നത് അവരിൽ ഒറ്റപ്പെടലും നിരാശയും ഉണ്ടാക്കും. പിന്നീടവർ അച്ഛനമ്മമാരിൽ നിന്നും അകലാൻ തുടങ്ങും.

എതിർപ്പ്
കുട്ടികളുടെ ഏതാവശ്യങ്ങളും എതിർക്കുന്നത് ശരിയായ രീതിയല്ല. അവരുടെ ആവശ്യങ്ങൾ സത്യസന്ധമാണോയെന്ന് ചോദിച്ചറിഞ്ഞ് ചെയ്തുകൊടുക്കുക.

പരിഗണനയില്ലായ്മ
കുട്ടികളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും എപ്പോഴും എതിർക്കുന്നതും നല്ലതല്ല. തങ്ങളുടെ ഇഷ്ടങ്ങൾക്കൊത്ത് ഉയരാത്ത മക്കൾക്ക് വേണ്ടത്ര പരിഗണ നൽകാതിരിക്കുന്നത് ചില മാതാപിതാക്കളുടെ രീതിയാണ്. എന്നാലിത് കുട്ടികൾക്ക് അച്ഛനമ്മമാരോട് അകൽച്ച തോന്നുന്നതിന് കാരണമാകും.

തിരിച്ചറിയുക മനസിലാക്കുക
തങ്ങളുടെ കുഞ്ഞുങ്ങൾക്കും ആഗ്രഹങ്ങളും അഭിലാഷങ്ങളും ലക്ഷ്യങ്ങളുമുണ്ടന്ന് മനസിലാക്കുക, അവരെ പ്രോത്സാഹിപ്പിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KIDS, PARENTING, SAY NO, CHILDREN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.