വടകര: നീന്തൽ പഠിക്കുന്നതിനിടെ മുങ്ങിയ സഹോദരിമാരെ സാഹസികമായി പുഴയിൽ നിന്നു കരയ്ക്ക് കയറ്റി രക്ഷിച്ച 11-കാരൻ സുഫിയാനെ റൂറൽ പൊലീസ് എസ്.പി ഡോ.ശ്രീനിവാസ് ആദരിച്ചു. അനുമോദനപത്രവും നൽകി.
കഴിഞ്ഞ ദിവസം കുറ്റ്യാടി പുഴയിലെ പെരിഞ്ചേരിക്കടവിലായിരുന്നു സംഭവം. സഹോദരിമാരായ മൊഹിയ (10), സുഹാന ഷെറിൻ (19) എന്നിവരെയാണ് പുഴയിലേക്ക് എടുത്തുചാടി സുഫിയാൻ രക്ഷിച്ചത്. തിരുവള്ളൂർ ശാന്തിനികേതൻ ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് റസാഖ് - ഫൗസിയ ദമ്പതികളുടെ മകനായ സുഫിയാൻ. ഈ മിടുക്കനെ റൂറൽ എസ്.പി പുതുപ്പണത്തെ ഓഫീസിൽ വിളിച്ചുവരുത്തി അനുമോദിക്കുകയായിരുന്നു. ചടങ്ങിൽ അഡിഷണൽ സൂപ്രണ്ട് എം.പ്രദീപ് കുമാർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |