കൊച്ചി: സ്വർണക്കടത്തു കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിലാണോയെന്നു പരിശോധിക്കാൻ ജുഡിഷ്യൽ കമ്മിഷനെ നിയോഗിച്ചതു സ്റ്റേ ചെയ്ത സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ പിഴവു തിരുത്തി സമർപ്പിക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി മാറ്റി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി ഒക്ടോബർ 22 നു വീണ്ടും പരിഗണിക്കും.
റമീസിന്റെ തടങ്കലിനെതിരായ ഹർജി തള്ളി
ന്യൂഡൽഹി: നയതന്ത്ര ബാഗേജ് സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസിന്റെ കരുതൽ തടങ്കലിനെതിരെ സഹോദരൻ കെ.ടി. റൈഷാദ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. റമീസ് ജുഡിഷ്യൽ കസ്റ്റഡിയിലായതിനാൽ കരുതൽ തടങ്കൽ നിയമവിരുദ്ധമാണെന്ന വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. തീവ്രവാദിയെന്ന് പ്രഖ്യാപിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുറ്റസമ്മതം നടത്തിച്ചതെന്ന് റമീസിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി ഇത് മുഖവിലയ്ക്കെടുത്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |