കൊച്ചി: പശുക്കളിൽ നിന്ന് പാൽ കറന്നെടുക്കാൻ ക്ഷീരവികസന വകുപ്പ് വനിതകൾക്ക് ശാസ്ത്രീയ പരിശീലനം നൽകുന്നു. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിനു കീഴിലുളള ധോണി (പാലക്കാട്), മാട്ടുപ്പെട്ടി (മൂന്നാർ), കുളത്തൂപ്പുഴ (കൊല്ലം) ഫാമുകളിലാ ജില്ലയിലെ 20 വനിതകൾക്ക് ആറു ദിവസത്തെ പരിശീലനം നൽകുന്നത്. പരിശീലനത്തിന് തിരഞ്ഞെടുക്കടുക്കുന്നവർക്ക് യാത്ര, താമസം, ഭക്ഷണം, പരിശീലന ചെലവുകൾ എന്നിവ സൗജന്യമാണ്. താല്പര്യമുളളവർ ഈമാസം 25ന് മുമ്പായി സമ്മതപത്രം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ക്ഷീരസഹകരണ സംഘങ്ങളിലോ ബ്ലോക്കുതലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളിലോ നൽകണമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |