SignIn
Kerala Kaumudi Online
Tuesday, 17 May 2022 1.14 AM IST

വാഴൂർ സമ്പൂർണ പ്ലാവ് ഗ്രാമമാകുന്നു

plav

കോട്ടയം : വാഴൂർ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ പ്ലാവ് ഗ്രാമമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും പ്ലാവിൻ തൈകൾ വാഹനത്തിൽ എത്തിക്കുന്നതിനുള്ള നടപടികളാരംഭിച്ചു. പ്ലാവിൻ തൈ പരിപാലനത്തിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകും. പ്ലാവിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി വിലയിരുത്തും. പദ്ധതിയിൽ ഉൾപ്പെട്ടവരുടെ വീടുകളിലേയ്ക്കുള്ള പ്ലാവ് വണ്ടിയുടെ പര്യടനം കൃഷി ഓഫീസർ ജി. അരുൺ കുമാർ ഫ്ലാഗ് ഒഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ആദ്യഘട്ടത്തിൽ 1600 കുടുംബങ്ങൾക്ക്

ആദ്യഘട്ടത്തിൽ 1600 കുടുംബങ്ങൾക്കാണ് സൗജന്യമായി പ്ലാവിൻ തൈകൾ നൽകുന്നത്. വിയറ്റ്‌നാം സൂപ്പർ ഏർലി തൈകളാണ് വിതരണം ചെയ്യുന്നത്. ഒന്നര വർഷം മുതൽ മൂന്നുവർഷത്തിനകം ഫലം നൽകുന്ന തൈകളാണിവ. വർഷത്തിൽ ഒന്നിലധികം തവണ കായ്ക്കുന്ന ഇവയ്ക്ക് സ്ഥലപരിമിതിയും പ്രശ്‌നമല്ല. ചെറിയ വീപ്പകളിലും നടാം.

പദ്ധതി ചെലവ് : 1.50 ലക്ഷം


സമ്പൂർണ്ണ പ്ലാവ് ഗ്രാമമാകുന്നതോടെ പഞ്ചായത്തിൽ ചക്ക സംസ്‌ക്കരണ യൂണിറ്റ് ആരംഭിക്കാൻ നടപടി സ്വീകരിക്കും

വി.പി.റെജി , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.