ഓർഡിനറിയിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകൻ സുഗീതിന്റെ ആദ്യ തമിഴ് ചിത്രത്തിന് കുരൾ എന്നു പേരിട്ടു. നരേനും ശ്രിത ശിവദാസും പ്രധാന വേഷത്തിൽ എത്തുന്ന സിനിമ ദുബായിലാണ് ചിത്രീകരിച്ചത്. കാരക്കുടയിൽ പുരോഗമിക്കുന്നു. ഓർഡിനറിയിലൂടെ വെള്ളിത്തിരയിലേക്ക് വന്ന താരമാണ് ശ്രിത ശിവദാസ്. ഫിലിപ്പിനോ താരം ഷെറീസ് സീൻ, കനിഹ, ബാലശരവണൻ, കലി വെങ്കിട് എന്നിവരാണ് മറ്റു താരങ്ങൾ. ഓട്ടിസം ബാധിച്ച കഥാപാത്രത്തെയാണ് ചിത്രത്തിൽ നരേൻ അവതരിപ്പിക്കുന്നത്. കാർത്തിയുടെ കൈദിക്കു ശേഷം നരേൻ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് കുരൾ. നരേന്റെ ജന്മദിന സമ്മാനമായി കാർത്തിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. നജിം കാദിരി നിർമ്മിക്കുന്ന ചിത്രത്തിന് വിവേക് മേമൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |