കാഞ്ഞങ്ങാട്: പഴയ ചരിത്രത്തെ തമസ്കരിച്ച് പുതിയ ചരിത്രം ഉണ്ടാക്കാനാണ് ആർ.എസ്.എസ് ശ്രമമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വ്യാപാരഭവനിൽ സംഘപരിവാറിന്റെ ചരിത്ര വിരോധം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി ഹിറ്റ്ലറുടെ പതിപ്പാവുകയാണെന്നും ചെന്നിത്തല പറഞ്ഞു. അഡ്വ. സി.കെ ശ്രീധരൻ അദ്ധ്യക്ഷനായി. എഴുത്തുകാരൻ പി. സുരേന്ദ്രൻ വിഷയമവതരിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ് കുമാർ, അഡ്വ. കെ.കെ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. അഡ്വ. പി.കെ ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |