തിരുവനന്തപുരം: എസ്.ബി.ഐ തിരുവനന്തപുരം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെ 'ഹോം ലോൺ ഉത്സവി"ന്റെ ഭാഗമായുള്ള പരസ്യപ്രചാരണമായ 'ഹോം ലോൺ ഓൺ വീൽസ്" ഡെപ്യൂട്ടി ജനറൽ മാനേജർ കെ. രവികിരൺ ഫ്ളാഗ് ഓഫ് ചെയ്തു. റീജിയണൽ മാനേജർമാരായ കെ. അനിൽകുമാർ, നാഗേഷ്, ചന്ദ്രശേഖർ രച്ച, കൈലാസ് പെരുമാൾ തുടങ്ങിയവർ സംബന്ധിച്ചു.
ഡിസംബർ 31വരെ ഭവന വായ്പകൾ നിബന്ധനകൾക്ക് വിധേയമായി 6.70 ശതമാനം പലിശനിരക്കിൽ ലഭിക്കും. പ്രോസസിംഗ് ചാർജ് 100 ശതമാനവും ഒഴിവാക്കി. മറ്റു ബാങ്കുകളിലോ/ധനകാര്യസ്ഥാപനങ്ങളിലോ കൂടിയനിരക്കിൽ വച്ചിട്ടുള്ള ഭവന വായ്പകൾ എസ്.ബി.ഐയിലേക്ക് മാറ്റാനും ആകർഷക നിരക്കിൽ ടോപ്പ് അപ്പ് ലോൺ എടുക്കാനുമുള്ള സൗകര്യവുമുണ്ട്. തിരുവനന്തപുരം പൂജപ്പുരയിലെ ലോക്കൽ ഹെഡ് ഓഫീസിൽ ഇന്നും നാളെയും ഹോം ലോൺ ഉത്സവ് മേള നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |