SignIn
Kerala Kaumudi Online
Saturday, 27 April 2024 8.03 AM IST

ശരിക്കും ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുണ്ട് ? ശിവൻകുട്ടിയെ പഠിപ്പിക്കാൻ ഭൂപടവുമായി ക്ലാസെടുത്ത യുവമോർച്ചയ്ക്കും പിഴച്ചു

sivankutty-

തിരുവനന്തപുരം : ശരിക്കും ഇന്ത്യയിൽ എത്ര സംസ്ഥാനമുണ്ട്, കഴിഞ്ഞ കുറച്ച് ദിവസമായി ഈ ചോദ്യം മനസിൽ ഉണ്ടാവാത്തവർ ചുരുക്കമായിരിക്കും. കേരള വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയ്ക്ക് സംഭവിച്ച ഒരു നാക്ക് പിഴയാണ് ഈ സംശയമുണ്ടാവാൻ കാരണം. പത്രസമ്മേളനത്തിനിടെ ഇന്ത്യയിൽ 35 സംസ്ഥാനങ്ങളുണ്ടെന്ന് തട്ടിവിട്ട മന്ത്രിയെ ശരിക്കും പരിഹസിക്കുകയാണ് പ്രതിപക്ഷത്തെ സൈബർ പോരാളികളും, യുവജന സംഘടനകളും. എന്നാൽ നാക്കു പിഴ സംഭവിക്കാത്തവരുണ്ടോ ഉലകിൽ എന്ന പൊതു തത്വം പറഞ്ഞു വിവാദത്തിൽ നിന്നും രാഷ്ട്രീയക്കാരന്റെ ഒഴുക്കോടെ മന്ത്രി ഒഴിഞ്ഞുമാറുകയും ചെയ്തു. ഇപ്പോൾ ഇതേ വിഷയത്തിൽ പരിഹാസ്യരായിരിക്കുന്നത് മന്ത്രിയെ ക്ലാസെടുക്കാൻ വന്ന യുവമോർച്ചയാണ്. തങ്ങളുടെ ഏക സീറ്റായ നേമം കൊണ്ടുപോയ ശിവൻകുട്ടിയെ കിട്ടുന്ന അവസരത്തിലെല്ലാം താറടിക്കുന്ന ബി ജെ പിയുടെ യുവജനസംഘടനയ്ക്കാണ് അമളി പറ്റിയത്.

വിദ്യാഭ്യാസ മന്ത്രിയ്ക്ക് ക്ലാസ് കൊടുക്കുന്നതിനായി ഇന്ത്യയുടെ ഭൂപടവുമായി സെക്രട്ടേറിയറ്റിന് മുൻപിൽ പ്രതിഷേധിച്ച യുവമോർച്ച അദ്ദേഹത്തിനായി സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞു കൊടുക്കുകയും ചെയ്തു. എന്നാൽ സമരത്തിനെത്തിയവർ കൊണ്ടു വന്ന ഭൂപടം പഴയതായതിനാൽ സംസ്ഥാനങ്ങളുടെ വിവരങ്ങൾ അതിൽ കൃത്യമായിരുന്നില്ല. യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പ്രതീകാത്മക ക്ലാസ് നടത്തിയത്. ജമ്മു കാശ്മീരിന് പുതിയ പദവി നൽകിയതിന് മുൻപ് അച്ചടിച്ച ഭൂപടമാണ് യുവമോർച്ചയ്ക്ക് കെണിയായത്. മന്ത്രിയെ പഠിപ്പിക്കാനെത്തിയവർക്കും തെറ്റു പറ്റിയതോടെ സംഭവത്തിൽ ട്രോളുകളും പ്രവഹിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YUVAMORCHA, INDIA, MAP, SIVANKUTTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.