പേരയ്ക്കയുടെയും പേരയിലയുടെയും ആരോഗ്യ സവിശേഷതകൾ നമുക്കറിയാം. പക്ഷേ പേരയില സൗന്ദര്യസംരക്ഷണത്തിന് വഹിക്കുന്ന പങ്കിനെപ്പറ്റി അധികം ആർക്കും അറിയില്ല. പേരയ്ക്ക ഇലയിൽ ആന്റി ബാക്ടീരിയൽ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഇവ ചർമ്മത്തിലെ അണുക്കളെ നശിപ്പിക്കാൻ സഹായിക്കുന്നു. പേരയുടെ ഇലകൾ ഉപയോഗിച്ച് ഫേയ്സ് പാക്ക് ഉണ്ടാക്കി മുഖത്ത് പുരട്ടുന്നതിലൂടെ കറുത്ത പാടുകൾ, മുഖക്കുരു, വരൾച്ച എന്നിവ അകറ്റി ചർമത്തിന് തിളക്കവും മിനുസവും ലഭിക്കുന്നു. പേരയുടെ ഇളം ഇലകളാണ് ഇതിന് ഏറെ ഉത്തമം. ഫേയ്സ് പാക്ക് ഉണ്ടാക്കുമ്പോൾ വരണ്ട ചർമ്മമാണ് നിങ്ങൾക്കെങ്കിൽ തേനും എണ്ണമയം ഉള്ള ചർമ്മമാണെങ്കിൽ നാരങ്ങാ നീരും ചേർക്കണം. മുഖം വൃത്തിയായി കഴുകി ചർമ്മത്തിലെ സുഷിരങ്ങൾ തുറക്കാനായി അഞ്ചുമിനിറ്റ് ആവി പിടിക്കുക. അതിനുശേഷം ഫെയ്സ് പാക്ക് മുഖത്ത് പുരട്ടുക. 20 മിനിറ്റിനുശേഷം മുഖം കഴുകാം.
പേരയിലയിൽ കുറച്ച് വെളളം ചേർത്ത് മിശ്രിതമാക്കിയാൽ ഇത് സ്ക്രബ് ആയി ഉപയോഗിക്കാം. ഇത് മുഖത്ത് പുരട്ടിയാൽ ബ്ലാക്ക് ഹെഡ്സ് പമ്പകടക്കും. ചർമ്മത്തിൽ ഉണ്ടാവുന്ന വീക്കം ഇല്ലാതാക്കാനും പേരയ്ക്ക ഇലകൾ നല്ലതാണ്. മുഖക്കുരുക്കൾ നിങ്ങളെ അലട്ടുന്നുവെങ്കിൽ ഒരു നുള്ള് മഞ്ഞളും ഒരു സ്പൂൺ കറ്റാർവാഴ ജെല്ലും പേരയില പേസ്റ്റിൽ ചേർത്ത് മുഖത്ത് പുരട്ടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |