വ്യക്തിത്വത്തോടൊപ്പം സൗന്ദര്യവും കൂടി ചേരുമ്പോഴേ അതിനെ വേണ്ടവിധത്തിൽ പരിപാലിക്കാനും പോഷിപ്പിക്കാനും കഴിയുകയുള്ളൂ. ആരോഗ്യവും സന്തോഷവും അതോടൊപ്പം മനോഭാവവും ഉണ്ടെങ്കിൽ മാത്രമേ സൗന്ദര്യവും നിലനിൽക്കുകയുള്ളൂ. ബാഹ്യമായ സൗന്ദര്യത്തിന് പുറമേ ആന്തരിക സൗന്ദര്യവും കാത്ത് സൂക്ഷിക്കേണ്ടതാണ്. മിതമായ വ്യായമവും ശരിയായ ആഹാരക്രമവും മനസിന് സന്തോഷവും ഉണ്ടെങ്കിൽ മാത്രമേ സൗന്ദര്യം നിലനിൽക്കുകയുള്ളൂ.
ആരോഗ്യത്തിന്റെ മർമ്മപ്രധാനമായ ഒരു ഘടകം ചർമ്മമാണ്. കൂടാതെ ശരീരവടിവും ആകൃതിയും സൗന്ദര്യത്തിന്റെ പ്രധാനഘടകങ്ങളാണ്. ഇന്നത്തെ സൗന്ദര്യപരിപാലന രീതി പണ്ടത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. പ്രാചീന കേരളത്തിൽ കൃത്രിമമല്ലാത്ത സൗന്ദര്യസംരക്ഷണത്തിന് ലഭിച്ചിരുന്ന പ്രാധാന്യം ഇന്നത്തെ ആധുനികവും പരിഷ്കൃതവുമായ നമ്മുടെ നാട്ടിൽ ഒരു സങ്കൽപ്പമായി മാറിവരുന്നു.
വ്യായാമക്കുറവ് മൂലം ഉണ്ടാകുന്ന അമിതവണ്ണം എല്ലാപ്രായക്കാരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇപ്പോഴത്തെ തിരക്കേറിയതും യാന്ത്രികവുമായ ജീവിതത്തിൽ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ക്രമമായ വ്യായാമത്തിൽ ഒട്ടുംതന്നെ സമയം ലഭിക്കുന്നില്ല. ഇതുമൂലം ആകാരവടിവ് നിയന്ത്രണാതീതമായി വരുന്നതിനാൽ പ്രായാധിക്യം കൂടുതലായി തോന്നിക്കുന്നു.
പ്രായാധിക്യവും മാനസിക സംഘർഷവും മൂലം ചർമ്മത്തിന് ചുളിവുകൾ ഉണ്ടാകാറുണ്ട്. സൗന്ദര്യസംരക്ഷണത്തിന് ഇന്ന് ആധുനിക രീതിയിലുള്ള എല്ലാസൗകര്യങ്ങളുമുണ്ട്. നമ്മുടെ നാട്ടിലും വിദേശങ്ങളിലും വർഷങ്ങളായി നടത്തിയിട്ടുള്ളഗവേഷണങ്ങളുടെയും അതിൽ നിന്നുണ്ടായ പുരോഗതിയുടെയും ഫലമായി സൗന്ദര്യസംരക്ഷണ ഉപകരണങ്ങളും സൗന്ദര്യവർദ്ധക സാധനങ്ങളും ഇന്ന് നിലവിൽ വന്നു. വാക്വം സക്ഷൻ എന്ന ആധുനിക വിദ്യ ഉപയോഗിച്ച് ശരീരത്തിലെ അമിതവണ്ണവും ചുളിവുകളും വേദനകൂടാതെ മാറ്രാൻ സാധിക്കുന്നു.
വിദേശ നിർമ്മിതമായ ഉപകരണത്തിന്റെ സഹായത്താൽ കണ്ണിന് താഴെ കാണാറുള്ള വീക്കം, ചിരിക്കുമ്പോൾ ഉണ്ടാകാറുള്ള ചുളിവ്, കീഴ്ത്താടിയിലെ അമിതവണ്ണം, കഴുത്തിൽ കണ്ടുവരുന്ന ഞെറിവുകൾ, കഴുത്തിന് പിൻവശത്തെ അമിതവണ്ണം, കൈയിലും കാലിലും വയറിലും കാണാറുള്ള വണ്ണക്കൂടുതൽ എന്നിവ മാറ്റാനുള്ള ഒരു ഉത്തമ പ്രതിവിധിയാണ് വാക്വം തെറാപ്പി. കൂടാതെ ഫേഷ്യലിനോടൊപ്പം വേദന കൂടാതെ തന്നെമുഖത്തെ കാരകൾ മാറ്റുന്നതിനും ഇത് വളരെയധികം പ്രയോജനപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |