കോട്ടയം: സാധാരണക്കാരന് യാത്രാസൗകര്യം ഒരുക്കണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു. മെമു സർവീസ് ഇരുവശത്തേയ്ക്കും ഇല്ലാത്തതിനാൽ നിലവിൽ ട്രെയിനുകളെ ആശ്രയിക്കാൻ കഴിയാത്ത സാഹചര്യമാണ്. കോട്ടയത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് വൈകുന്നേരം 5നും 6നും ഇടയിൽ മെമു സർവീസ് ആരംഭിക്കാത്തതും ഓഫീസ് ജീവനക്കാരുടെ യാത്രാക്ലേശം ഇരട്ടിയാക്കുന്നു. രാവിലെ കൊല്ലത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്കുള്ള മെമു 6.15 ന് കോട്ടയം എത്തുന്നതിനാൽ സ്ഥിരയാത്രക്കാർക്ക് അനുയോജ്യമല്ല.
സീസൺ ടിക്കറ്റും ജനറൽ ടിക്കറ്റും പുനഃസ്ഥാപിക്കണമെന്നും പ്രസിഡന്റ് എം ഗീത, സെക്രട്ടറി ലിയോൺസ്, ട്രഷറർ വിനോദ് എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |