ദുബായ് : ദുബായ് എക്സ്പോ സന്ദർശക പങ്കാളിത്തം കൊണ്ട് സൂപ്പർഹിറ്റിലേക്ക്. ആദ്യ പത്തുദിവസം മേള ആസ്വദിക്കാൻ ടിക്കറ്റെടുത്ത് എത്തിയവർ നാല് ലക്ഷത്തിലേറെ പേർ എന്നാണ് കണക്കുകൾ. ഇതിൽ മൂന്നിലൊന്നും വിദേശത്ത് നിന്നെത്തിയ സന്ദർശകരാണെന്ന് എക്സ്പോ അധികൃതർ പറയുന്നു.
4,11,768 പേരാണ് ആദ്യ പത്തുദിവസം എക്സ്പോ കാണാൻ ടിക്കറ്റെടുത്ത് വേദിയിലെത്തിയത്. ഇതിൽ 175 രാജ്യക്കാരുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. മേളയുടെ ഔദ്യോഗിക പ്രതിനിധികൾ, മാദ്ധ്യമ പ്രവർത്തകർ, വോളണ്ടിയർമാർ എന്നിവർ ഈ കണക്കിൽ ഉൾപ്പെടുന്നില്ല.
ആദ്യ ദിവസങ്ങളിലെ സന്ദർശകരിൽ മൂന്നിലൊന്ന് യു.എ.ഇക്ക് പുറത്തു നിന്ന് എത്തിച്ചേർന്നവരാണ്. രാജ്യത്തെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് ഇനിയും സന്ദർശകരുടെ എണ്ണം വർദ്ധിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ജനപങ്കാളിത്തത്തിൽ ഏറെ തൃപ്തിയുണ്ടെന്ന് യു.എ.ഇ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രിയുംഎക്സ്പോ ഡയറക്ടർ ജനറലുമായ റീം അൽ ഹാശിമി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |