മിലാൻ: കലാശക്കളിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്പെയ്നിനെ കീഴടക്കി ലോക ചാമ്പ്യന്മാരായ ഫ്രാൻസ് യുവേഫ നേഷൻസ് ലീഗ് ഫുട്ബാൾ കിരീടത്തിൽ മുത്തമിട്ടു. ആവേശകരമായ ഫൈനലിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഫ്രഞ്ചുപടയുടെ കിരീടധാരണം. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
64-ാം മിനിട്ടിൽ മൈക്കൽ ഒയർസബാളിന്റെ ഗോളിലൂടെയാണ് സ്പെയ്ൻ മുന്നിലെത്തിയിരുന്നത്. എന്നാൽ രണ്ട് മിനിട്ടിനകം കരീം ബെൻസേമയിലൂടെ ഫ്രാൻസ് തിരിച്ചടിച്ചു. 80-ാം മിനിട്ടിൽ കിലിയൻ എംബാപ്പെയാണ് ലോകകപ്പ് ജേതാക്കളുടെ വിജയഗോൾ നേടിയത്.2018-ലെ ലോകചാമ്പ്യന്മാരായ ആദ്യമായാണ് ഫ്രാൻസ് നേഷൻസ് ലീഗ് നേടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |