ശ്രീകൃഷ്ണപുരം: സി.പി.എം കരിമ്പുഴ ലോക്കൽ സമ്മേളനം 17ന് ആറ്റാശ്ശേരി ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. ഏരിയാ സെക്രട്ടറി എൻ. ഹരിദാസൻ ഉദ്ഘാടനം ചെയ്യും. 74 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഫസീല നൗഷാദ് ചെയർപേഴ്സണും പി. രാമനുണ്ണി കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. കരിമ്പുഴ ലോക്കൽ കമ്മിറ്റിയിലെ 19 ബ്രാഞ്ച് സമ്മേളനങ്ങളും പൂർത്തിയായി. ഏരിയ സെക്രട്ടറി എൻ. ഹരിദാസൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം. മോഹനൻ, പി. സജീവ്കുമാർ, കെ.എസ്. മധു എന്നിവർ വിവിധ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |