SignIn
Kerala Kaumudi Online
Thursday, 19 September 2024 7.29 AM IST

ഇങ്ങനെ ഒരുങ്ങാം ഭംഗിയായി

Increase Font Size Decrease Font Size Print Page
ee

വസ്ത്രത്തിന്റെയും ശരീരത്തിന്റെയും സ്വഭാവം
ആകാരഭംഗിയ‌്ക്ക് പ്രധാനമാണ്

മു​ഖത്ത് ​മേ​ക്ക​പ്പ് ​ചെ​യ്യു​ന്ന​തു​പോ​ലെ​ തന്നെ ​മു​ഖ​ത്തി​ന്റെ​ ​ആ​കൃ​തി​യ്‌​ക്ക​നു​സ​രി​ച്ചുള്ള​ ​ഹെ​യ​ർ​സ്റ്റൈ​ൽ​ ​സ്വീ​ക​രി​ച്ചാ​ൽ​ ​മുഖഭം​ഗി​ ​കൂ​ടും.​ ​മു​ടി​ ​ഒ​രു​ക്കു​ന്ന​തി​ന് ​മു​മ്പ് ​അ​റി​യേ​ണ്ട​ ​കാ​ര്യ​ങ്ങ​ൾ.
*​ ​ വ​ട്ട​മു​ഖ​മു​ള്ള​വ​ർ​ ​നെ​റ്റി​യു​ടെ​ ​മു​ക​ളി​ലു​ള്ള​ ​മു​ടി​ ​അ​ൽ​പ്പം​ ​ഉ​യ​ർ​ത്തി​ ​പ​ഫ് ​ചെ​യ്യ​ന്ന​ത് ​ന​ന്നാ​യി​രി​ക്കും.​ ​വ​ശ​ങ്ങ​ളി​ൽ​ ​മു​ടി​ ​വെ​റു​തെ​ ​ഇ​ടു​ന്ന​തും​ ​മു​ഖ​ത്തി​ന്റെ​ ​വ​ട്ടം​ ​കു​റ​വാ​യി​ത്തോ​ന്നി​ക്കും.
*​ ​ ദീ​ർ​ഘ​വൃ​ത്താ​കൃ​തി​യി​ൽ​ ​മു​ഖ​മു​ള്ള​വ​ർ​ക്ക് ​ഏ​ത് ​സ്റ്റൈ​ലും​ ​ശ​രി​യാ​കും.​ ​പ​ക്ഷേ ​മു​ടി​ ​പു​റ​കി​ലേ​ക്ക് ​വ​ലി​ച്ചു​മു​റു​ക്കി​ ​കെ​ട്ട​രു​ത്.
*​ ​ നീ​ണ്ട​മു​ഖ​മു​ള്ള​വ​ർ​ ​പു​റ​കോ​ട്ട് ​ചീ​ക​രു​ത്.​ ​ന​ടു​വി​ൽ​ ​വ​ക​ഞ്ഞെ​ടു​ത്ത് ​സൈ​ഡി​ലേ​ക്ക് ​ചീ​വു​ക.
*​ ​ ച​തു​രാ​കൃ​തി​യി​ൽ​ ​മു​ഖ​മു​ള്ള​വ​ർ​ ​മു​ടി​ ​പൊ​ക്കി​ ​ചീ​ക​ണം.
*​ ​ക​ഴു​ത്തി​ന് ​നീ​ള​മു​ള്ള​വ​ർ​ ​മു​ടി​ ​ക​ഴു​ത്തി​ന് ​പു​റ​കി​ലാ​യി​ ​കെ​ട്ടു​ക.​ ​ചെ​റിയ​ ​ക​ഴു​ത്തു​ള്ള​വ​ർ​ ​പൊ​ക്കി​ക്കെ​ട്ടു​ന്ന​താ​ണ് ​ന​ല്ല​ത്.
യോ​ജി​ച്ച​ ​വേ​ഷ​വും​ ​ആ​ഭ​ര​ണ​ങ്ങ​ളും
സു​ന്ദ​രി​യാ​കാ​ൻ​ ​ത്വ​ക്കി​ന് ​വെ​ളു​പ്പു​ണ്ടാ​ക​ണ​മെ​ന്നി​ല്ല.​ ​ച​ർ​മ്മ​ത്തി​ന്റെ​ ​നി​റം​ ​ക​റു​പ്പാ​യ​തു​കൊ​ണ്ടു​മാ​ത്രം​ ​സു​ന്ദ​രി​യ​ല്ലാ​താ​വു​ന്നു​മി​ല്ല.​ ​നി​റ​ത്തി​ന​നു​സ​രി​ച്ചു​ള്ള​ ​വേ​ഷ​ങ്ങ​ൾ​ ​തി​ര​ഞ്ഞെ​ടു​ത്താ​ൽ​ ​മാ​ത്രം​ ​മ​തി.
* ​ ഇ​രു​ണ്ട​ ​ച​ർ​മ്മ​മു​ള്ള​വ​ർ​ക്ക് ​ഇ​ളം​ ​നി​റ​ങ്ങ​ളാ​ണ് ​കൂ​ടു​ത​ൽ​ ​ചേ​രു​ന്ന​തെ​ന്ന് ​പൊ​തു​വെ​ ​ഒ​രു​ ​അ​ഭി​പ്രാ​യ​മു​ണ്ട്.​ ​കൂ​ൾ​ ​നി​റ​ങ്ങ​ളാ​യ​ ​നീ​ല,​ ​പ​ച്ച​ ​ഇ​വ​യു​ടെ​ ​ഇ​ളം​ ​നി​റ​ങ്ങ​ളും​ ​ഡെ​നി​ ​തു​ണി​യും​ ​ഇ​വ​യ്‌​ക്ക് ​ചേ​രും.​ ​പ​ക്ഷേ​ ​ചെ​മ്പ​ര​ത്തി​യു​ടെ​ ​ചു​വ​പ്പും​ ​നീ​ല​യു​ടെ​ ​ഇ​രു​ണ്ട​ ​ഷേ​ഡു​ക​ളും​ ​വേ​ണ്ടെ​ന്ന് ​വ​യ്ക്കു​ക.
* മെ​റൂ​ണി​ന്റെ​ ​അം​ശം​ ​കൂ​ടു​ത​ൽ​ ​വ​രു​ന്ന​ ​ചു​വ​പ്പി​ന് ​കു​ഴ​പ്പ​മി​ല്ല.​ ​വാം​ ​നി​റ​ങ്ങ​ളാ​യ​ ​മ​ഞ്ഞ,​ ​ചു​വ​പ്പ്,​ ​ബ്രൗ​ൺ​ ​തു​ട​ങ്ങി​യ​വ​യു​ടെ​ ​ഇ​രു​ണ്ട​ ​ഷേ​ഡു​ക​ൾ​ ​ക​റു​ത്ത​ ​ച​ർ​മ്മ​ത്തെ​ ​എ​ടു​ത്തു ​കാ​ണി​ക്കും.​ ​ഫ്ളൂ​റ​സെ​ന്റ് ​നി​റ​ങ്ങ​ളും​ ​അ​ങ്ങ​നെ​ത​ന്നെ.
* ഇ​ളം​ ​പി​ങ്ക്,​ ​ച​ന്ദ​ന​നി​റം,​ ​ഓ​ഫ് ​വൈ​റ്റ് ​എ​ന്നീ​ ​നി​റ​ങ്ങ​ൾ​ ​ക​റു​ത്ത​ ​നി​റ​ക്കാ​ർ​ക്ക് ​ഇ​ണ​ങ്ങും.​ ​ഏ​റ്ര​വും​ ​കൂ​ടു​ത​ലാ​യി​ ​പ്ര​കാ​ശം​ ​പ്ര​സ​രി​പ്പി​ക്കു​ന്ന​ത് ​വെ​ളു​ത്ത​ ​നി​റ​മാ​ണ്.​ ​അ​തു​കൊ​ണ്ട് ​തി​ള​ങ്ങു​ന്ന​ ​വെ​ളു​ത്ത​ ​ടോ​പ്പു​ക​ളും​ ​ചു​രി​ദാ​റു​ക​ളും​ ​ക​റു​ത്ത​ ​നി​റ​ക്കാ​ർ​ക്ക് ​ഇ​ണ​ങ്ങു​ക​യി​ല്ല.​ ​ഇ​രു​നി​റ​മു​ള്ള​വ​ർ​ക്ക് ​കൂ​ൾ​ ​നി​റ​ങ്ങ​ളെ​ല്ലാം​ ​ചേ​രും.​ ​ചു​വ​പ്പ്,​ ​മ​ഞ്ഞ,​ ​വ​യ​ല​റ്റ് ​എ​ന്നി​വ​യു​ടെ​ ​ഇ​ളം​ ​നി​റ​ങ്ങ​ൾ​ ​മാ​ത്രം​ ​തി​ര​ഞ്ഞെ​ടു​ക്കു​ക.
* വെ​ളു​ത്ത​വ​ർ​ക്ക് ​ന​ന്നാ​യി​ ​ഇ​ണ​ങ്ങു​ന്ന​ ​നി​റ​ക്കൂ​ട്ടാ​ണ് ​ക​റു​പ്പും​ ​വെ​ള്ള​യും.
* വാം​നി​റ​ങ്ങ​ളെ​ല്ലാം​ ​ന​ല്ല​തു​ത​ന്നെ.​ ​വേ​ഷ​ത്തി​ന്റെ​ ​നി​റം​ ​ച​ർ​മ്മ​ത്തി​ന്റെ​ ​നി​റ​ത്തെ​ ​ക​ട​ത്തി​വെ​ട്ടാ​തി​രി​ക്കു​ന്ന​ത് ​ന​ന്ന്.​ ​
* ആ​ഭ​ര​ണ​ങ്ങ​ൾ​ ​വാ​ങ്ങു​മ്പോ​ൾ​ ​പ​ര​സ്യ​ത്തി​ൽ​ ​ക​ണ്ട​ ​ഡി​സൈ​നു​ക​ൾ​ക്കാ​ണ് ​പ​ല​രും​ ​മു​ൻ​തൂ​ക്കം​ ​കൊ​ടു​ക്കു​ന്ന​ത്.​ ​മ​റി​ച്ച്,​സ്വ​ന്തം​ ​ശ​രീ​ര​ത്തി​നി​ണ​ങ്ങു​ന്നു​ണ്ടോ​ ​എ​ന്ന് ​തി​രി​ച്ച​റി​യു​ക.​ ​ഇ​രു​ണ്ട​ ​ച​ർ​മ്മ​മു​ള്ള​വ​‌​ർ​ ​അ​ധി​കം​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ ​അ​ണി​യു​ന്ന​ത് ​അ​ഭം​ഗി​യാ​യി​രി​ക്കും.
* വെ​ള്ളി,​ ​വൈ​റ്റ് ​മെ​റ്റ​ൽ​ ​ആ​ഭ​ര​ണ​ങ്ങ​ളും​ ​ഇ​വ​ർ​ ​ഒ​ഴി​വാ​ക്കു​ന്ന​താ​യി​രി​ക്കും​ ​ന​ല്ല​ത്.​ ​ക​ല്ലു​ക​ളു​ള്ള​ ​പെ​ൻ​ഡ​ന്റു​ക​ളും​ ​നേ​ർ​ത്ത​ ​ല​ളി​ത​മാ​യ​ ​ആ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് ​ക​റു​ത്ത​ ​ച​ർ​മ്മ​ക്കാ​ർ​ക്കി​ണ​ങ്ങു​ന്ന​ത്.
* വെ​ള്ളി​യും​ ​സ്വ​ർ​ണ​വും​ ​ചേ​‌​ർ​ത്ത് ​ത​യ്യാ​റാ​ക്കു​ന്ന​ ​സിം​ഗ​പ്പൂ​ർ​ ​ക​ള​ക്ഷ​ൻ​സ് ​ആ​ഭ​ര​ണ​ങ്ങ​ളും​ ​ക​റു​ത്ത​ ​നി​റ​മു​ള്ള​വ​ർ​ക്ക് ​ചേ​രും.​ ​ശ​രാ​ശ​രി​ ​നി​റ​മു​ള്ള​വ​ർ​ക്ക് ​ബ്ലാ​ക്ക് ​മെ​റ്റ​ലി​ൽ​ ​തീ​ർ​ത്ത​ ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​അ​ഴ​കാ​യി​രി​ക്കും.​ ​ഫാ​ഷ​നാ​ണെ​ന്ന​ത് ​മാ​ത്രം​ ​കൊ​ണ്ട് ​വേ​ഷ​ങ്ങ​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കാ​തി​രി​ക്കു​ക.​ ​വേ​ഷ​ത്തി​ന്റെ​ ​നി​റം​ ​നി​ങ്ങ​ളു​ടെ​ ​ച​ർ​മ്മ​കാ​ന്തി​ ​വ​ർ​ദ്ധി​പ്പി​ക്കു​മോ​ ​എ​ന്ന് ​നോ​ക്കു​ക.​ ​ഉ​യ​ര​വും​ ​വ​ണ്ണ​വും​ ​മാ​ത്ര​മ​ല്ല​ ​ശ​രീ​ര​ത്തി​ലെ​ ​ഓ​രോ​ ​അ​വ​യ​വ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ​വ​സ്ത്രം​ ​തി​ര​ഞ്ഞെ​ടു​ക്കാം.
ശ​രീ​ര​ഘ​ട​ന​യ​നു​സ​രി​ച്ച്
നീ​ണ്ട​ ​ക​ഴു​ത്തു​ള്ള​വ​ർ​ക്ക്:​ ​ക​ഴു​ത്തി​ലേ​ക്ക് ​ക​യ​റി​ ​നി​ൽ​ക്കു​ന്ന​ ​നെ​ക്ക് ​ലൈ​ൻ​ ​ആ​ണ് ​ചേ​രു​ക.
കു​റു​കി​യ​ ​ക​ഴു​ത്തു​ള്ള​വ​ർ​:​ ​ഇ​റ​ങ്ങി​യ​ ​ക​ഴു​ത്തു​ള്ള​ ​ഡ്ര​സു​ക​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കു​ക.
ഉ​യ​ർ​ന്ന​ ​മാ​റി​ട​മു​ള്ള​വ​ർ​:​ ​ക​ഴു​ത്ത​ക​ല​മു​ള്ള​ ​തു​റ​ന്ന​ ​ക​ഴു​ത്തു​ള്ള​ ​വേ​ഷം​ ​ധ​രി​ക്കു​ക.​ ​പ്ലെ​യി​ൻ​ ​ക​ള​ർ​ ​ടോ​പ്പു​ക​ളും​ ​ബോ​ട്ട് ​നെ​ക്കു​ക​ളും​ ​ഉ​പ​യോ​ഗി​ക്ക​രു​ത്.​ ​തി​ര​മാ​ല​ ​പോ​ലു​ള്ള​ ​വ​ര​ക​ളു​ള്ള​ ​ഡി​സൈ​നു​ക​ൾ​ ​ഉ​പ​യോ​ഗി​ക്കാം.
വെ​യ്സ്റ്റ് ​ലൈ​ൻ​ ​ഇ​ല്ലാ​തെ​യോ​ ​ശ​രി​യാ​യ​ ​വെ​യ്സ്റ്റ് ​ലൈ​നി​ൽ​ ​നി​ന്നും​ ​ഇ​റ​ക്കി​യോ​ ​ത​യ്‌​ക്ക​ണം.​ ​നെ​ക്ക് ​ലൈ​നി​ൽ​ ​വീ​തി​ ​കു​റ​ഞ്ഞ​ ​എം​ബ്രോ​യ്‌​ഡ​റി​ ​ചെ​യ്യു​ന്ന​തും​ ​മാ​റി​ട​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ക​ഴു​ത്തി​ലേ​ക്ക് ​ശ്ര​ദ്ധ​ ​തി​രി​ക്കും.​ ​യോ​ക്കു​ള്ള​ ​വ​സ്ത്ര​ങ്ങ​ൾ​ ​ഇ​ത്ത​ര​ക്കാ​ർ​ ​ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക.
ചെ​റി​യ​ ​മാ​റി​ട​മു​ള്ള​വ​ർ​:​ ​ശ​രി​യാ​യ​ ​വെ​യ്സ്റ്റ് ​ലൈ​നി​ൽ​ ​നി​ന്ന് ​ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന​ ​വെ​യ്സ്റ്റ് ​ലൈ​ൻ​ ​ത​യ‌്ക്ക​ണം.​ ​സ്ലീ​വ്‌​ലെ​സ് ​സ്റ്റൈ​ലും​ ​ഇ​വ​ർ​ക്ക് ​യോ​ജി​ക്കും.​ ​യോ​ക്കി​ന്റെ​ ​ഭാ​ഗ​ത്ത് ​ചു​രു​ക്കി​ടു​ന്ന​തും​ ​മാ​റി​ട​ങ്ങ​ൾ​ ​വ​ലു​താ​യി​ ​തോ​ന്നി​ക്കും.
കൈ​യ്‌​ക്ക് ​വ​ണ്ണം​ ​കു​റ​വു​ള്ള​വ​ർ​:​ ​പ​ഫ് ​സ്ലീ​വ്,​ ​ബെ​ൽ​ ​സ്ലീ​വ് ​തു​ട​ങ്ങി​യ​ ​വ​ലി​യ​ ​സ്ലീ​വു​ക​ളു​പ​യോ​ഗി​ക്ക​ണം.
ഇ​ടു​ങ്ങി​യ​ ​തോ​ളു​ള്ള​വ​ർ​ക്ക്:​ ​തു​റ​ന്ന​ ​ക​ഴു​ത്ത്,​ ​റാ​ഗ് ​ലൈ​ൻ​ ​സ്ലീ​വ്,​ ​കു​റു​കെ​ വ​ര​ക​ളു​ള്ള​ ​വ​സ്‌ത്ര​ങ്ങ​ൾ​ ​ഇ​വ​ ​ഉ​പ​യോ​ഗി​ക്കാം.
തോ​ളു​ക​ൾ​ക്ക് ​വീ​തി​യു​ള്ള​വ​ർ​ ​:​ ​ക​ഴു​ത്തി​നോ​ട് ​ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​ ​ക്ലോ​സ്ഡ് ​നെ​ക്ക് ​ലൈ​നു​ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​ക.​ ​സ്ലീ​വ് ​ലൈ​സ്,​ ​ചു​രു​ക്കി​ല്ലാ​ത്ത​ ​പ്ലെ​യി​ൻ​ ​സ്ലീ​വു​ക​ൾ,​ ​നീ​ള​ത്തി​ലു​ള​ള​ ​വ​ര​ക​ൾ​ ​ഇ​വ​യെ​ല്ലാം​ ​തോ​ൾ​ ​വീ​തി​ ​കു​റ​ച്ചു​ ​കാ​ണി​ക്കും.
ചെ​റി​യ​ ​അ​ര​ക്കെ​ട്ടു​ള്ള​വ​ർ​:​ ​വെ​യ്സ്റ്റ് ​ലൈ​നി​ൽ​ ​ചു​രു​ക്ക്,​ ​പ്ലീ​റ്റ്,​ ​ഫ്രി​ൽ​ ​എ​ന്നി​വ​ ​ഉ​പ​യോ​ഗി​ച്ച് ​വ​ണ്ണം​ ​കൂ​ട്ടാം.
വ​ണ്ണ​മു​ള്ള​ ​അ​ര​ക്കെ​ട്ടു​ള്ള​വ​ർ​:​ ​'​എ​"​ ​ലൈ​ൻ​ ​ക​ട്ടു​ള്ള​ ​വ​സ്ത്രം​ ​ധ​രി​ക്കു​ന്ന​താ​ണു​ത്ത​മം.​ ​വി​ ​ഷേ​യ്പ്പി​ൽ​ ​അ​ര​ക്കെ​ട്ട് ​വ​രെ​യു​ള്ള​ ​യോ​ക്കു​ക​ൾ​ ​പ്രി​ൻ​സ​സ് ​ലൈ​ൻ​ ​ക​ട്ടു​ക​ൾ​ ​ഇ​വ​ ​ഉ​പ​യോ​ഗി​ക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BEAUTY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.