തിരുവനന്തപുരം: മൂന്നുമാസത്തിന് ശേഷം സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ശതമാനത്തിൽ താഴെയെത്തി. ഇന്നലെ 9.09ശതമാനമായിരുന്നു ടി.പി.ആർ. ജൂലായ് 12ന് ശേഷമാണ് ഇത്തരമൊരു കുറവുണ്ടാകുന്നത്. ഇന്നലെ 7823പേർ കൂടി കൊവിഡ് ബാധിതരായി. 24മണിക്കൂറിനിടെ 86,031 സാമ്പിളുകളാണ് പരിശോധിച്ചത്. 106മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 7353പേർ സമ്പർക്കരോഗികളാണ്. 382പേരുടെ ഉറവിടം വ്യക്തമല്ല. 35 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. 53ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. അതേസമയം ചികിത്സയിലായിരുന്ന 12,490പേർ രോഗമുക്തി നേടി.