SignIn
Kerala Kaumudi Online
Sunday, 22 May 2022 2.00 PM IST

കൊവിഡ് മരണസർട്ടിഫിക്കറ്റ്, സംശയങ്ങൾക്ക് ദിശയിൽ വിളിക്കാം

mobile-calling-

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണം തെളിയിക്കുന്ന ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റിനായി അപ്പീൽ നൽകുമ്പോഴുണ്ടാകുന്ന സംശയങ്ങൾ അകറ്റാൻ ദിശ ഹെൽപ് ലൈൻ സജ്ജമാക്കിയതായി മന്ത്രി വീണാജോർജ് അറിയിച്ചു. 104,1056, 0471 2552056,2551056 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ടാൽ മാർഗനിർദ്ദേശം ലഭിക്കും. 24 മണിക്കൂറും ദിശയുടെ സേവനം ലഭ്യമാണ്.

ഇഹെൽത്ത് കൊവിഡ് ഡെത്ത് ഇൻഫോപോർട്ടൽ (https://covid19.kerala.gov.in/deathinfo) മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഐ.സി.എം.ആർ പുറത്തിറക്കിയ പുതുക്കിയ മാർഗനിർദ്ദേശ പ്രകാരം കൊവിഡ് മരണമായി കണക്കാക്കാവുന്നതും സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച കൊവിഡ് മരണലിസ്റ്റിൽ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവർക്കും പുതിയ സംവിധാനം വഴി അപ്പീൽ നൽകാനാകും.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അറിയാത്തവർക്ക് പി.എച്ച്.സി വഴിയോ അക്ഷയസെന്റർ വഴിയോ ഓൺലൈനായി അപേക്ഷിക്കാം. ഇതിനുള്ള അപേക്ഷാഫോം കൊവിഡ് 19 ഡെത്ത് ഇൻഫോ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MOBILE CALLING
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.