തിരുവനന്തപുരം: കേന്ദ്രസർക്കാരിനെ വെള്ളപൂശാൻ ദേശീയ മാദ്ധ്യമങ്ങൾ കൂട്ടുനിൽക്കുകയാണെന്ന് ഡോ. ശശി തരൂർ എം.പി പറഞ്ഞു. വർഗീയതയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ഇന്ത്യ യുണൈറ്റഡ് കാമ്പെയിനിന്റെ ഭാഗമായി 'ഡെമോക്രസി ഇൻ പെറിൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ, എം.എൽ.എമാരായ റോജി എം. ജോൺ, സി.ആർ. മഹേഷ്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ, റിജിൻ മാക്കുറ്റി, റിയാസ് മുക്കോളി, രാഹുൽ മാക്കൂട്ടം, നേമം ഷജീർ, ചിത്രാദാസ്, സുധീർ ഷാ പാലോട് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |