കൊച്ചി: എറണാകുളം മണ്ഡലത്തിൽ ജലജീവൻ മിഷന്റെ 139 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതിയായതായി ഹൈബി ഈഡൻ എം.പി അറിയിച്ചു. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം 40ശതമാനം തുക കേന്ദ്ര സർക്കാരും 35 ശതമാനം തുക സംസ്ഥാനസർക്കാരും 15 ശതമാനം തുക തദ്ദേശ സ്വയംഭരണ സ്ഥാപനവും 10 ശതമാനം തുക ഗുണഭോക്താവുമാണ് നല്കേണ്ടത്. വരാപ്പുഴ -5.94 കോടി, ഉദയം പേരൂർ -84.8 കോടി,ആലങ്ങാട് -17.7 കോടി, കടുങ്ങല്ലൂർ 29.96 കോടി, എളംകുന്നപ്പുഴ -1 കോടി, എന്നിങ്ങനെയാണ് അനുവദിച്ച തുകയെന്നും അദ്ദേഹം അറിയിച്ചു. ആകെ 20,460 കുടുംബങ്ങൾക്ക് ഇതിന്റെ അനുകൂല്യം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |