അതിവേഗം കുറ്റപത്രം സമർപ്പിച്ച് വിചാരണ പൂർത്തിയാക്കി കുറ്റകൃത്യം നടന്ന് ഒന്നേകാൽ വർഷത്തിനുള്ളിൽ ശിക്ഷ വിധിച്ചെന്ന അപൂർവത കൂടി ഉത്ര കേസിനുണ്ട്. 2020 ഡിസംബർ 1നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച സൂരജ് കുറ്റക്കാരനാണെന്ന് പറഞ്ഞ കോടതി ഇന്നലെ ശിക്ഷയും വിധിച്ചു.
കോടതി ശിക്ഷ വിധിച്ച ഇന്നലെ രാവിലെ മുതൽ ഉത്രയുടെ അടുത്ത ബന്ധുക്കളും നാട്ടുകാരും ഏറത്തെ വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നു.
വിധി പറയുന്ന സമയം വീട്ടുപരിസരം പ്രദേശവാസികളെക്കൊണ്ട് നിറഞ്ഞിരുന്നു. പലരും ജോലിക്ക് പോകാതെ ശിക്ഷാവിധി അറിയാൻ വീട്ടിൽത്തന്നെ തങ്ങുകയായിരുന്നു. ഉത്രയുടെ പിതാവ് വിജയസേനനും സഹോദരൻ വിഷുവും ഇന്നലെ രാവിലെതന്നെ കോടതിയിലെത്തിയെങ്കിലും അമ്മ മണിമേഖലയും അടുത്ത ബന്ധുക്കളും വീട്ടിലിരുന്ന് ടിവിയിലൂടെയാണ് വിധി അറിഞ്ഞത്. സൂരജിന് ശിക്ഷ ലഭിച്ചെങ്കിലും കൊലയ്ക്ക് കൂട്ടുനിന്നെന്ന് സംശയിക്കുന്ന, അയാളുടെ മാതാപിതാക്കളെ കേസിൽ നിന്ന് ഒഴിവാക്കിയതിൽ നാട്ടുകാർ അമർഷം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.
പ്രതിയുടെ പ്രായം പരിഗണിച്ച് വധശിക്ഷ ഒഴിവാക്കിയെന്നാണ് കോടതി പരാമർശിച്ചിരിക്കുന്നത്.ഹരിശങ്കർ ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ആത്മാർത്ഥതയെയും താല്പര്യത്തെയും ഞങ്ങൾ സ്മരിക്കുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടാനുള്ള എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാക്കിയിട്ടുണ്ട്. വധശിക്ഷ ലഭിക്കാത്തതിൽ വിഷമം ഉണ്ട്.
-ഉത്രയുടെ അമ്മാവൻ ഗോദവർമ്മ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |