SignIn
Kerala Kaumudi Online
Thursday, 26 September 2024 12.20 PM IST

കേരളത്തിലെ അറിയപ്പെടാത്ത ട്രിപ്പിംഗ് ഡെസ്റ്റിനേഷൻസ് ഇവയാണ്, ഇനി യാത്ര അങ്ങോട്ടേക്കായാലോ?

Increase Font Size Decrease Font Size Print Page

kerala-tourism

കേരളം മൊത്തത്തിലൊന്നു ചുറ്റിയടിക്കാം എന്ന് ആലോചിക്കുമ്പോൾ തന്നെ നമ്മൾ കൂടുതൽ പേരുടെയും മനസിൽ വരുന്നത് വാഗമൺ, തേക്കടി, മൂന്നാർ, കോവളം, അതിരപ്പള്ളി, ഫോർട്ട് കൊച്ചി തുടങ്ങിയവയായിരിക്കും. കണ്ടുമടുത്ത ഇത്തരം സ്ഥലങ്ങൾക്ക് പകരമായി പുതിയ സ്ഥലങ്ങൾ കണ്ടെത്താം. യാത്ര അടിപൊളിയാകും.

ranipuram

1. റാണിപുരം

കാസർകോട് ജില്ലയിലെ സുന്ദരമായ ഒരു ഗ്രാമമാണ് റാണിപുരം. കേരള ക‌ർണാടക അതിർത്തിയിലെ തലക്കാവേരി വന്യജീവി സങ്കേതത്തിനടുത്താണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2560 അടി ഉയരത്തിലാണ് ഈ പ്രദേശം. കുന്നുകൾ ധാരാളമുള്ളതാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത.

paniyeli-poru

2. പാണിയേലി പോര്

വടക്ക് മലയാറ്റൂരിനും, തെക്ക് പനയേലിക്കുമിടയിൽ ഒഴുകുന്ന പെരിയാർ നദിയാണ് പാണിയേലി പോരിന്റെ പ്രധാന ആകർഷണം. എറണാകുളം ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ട്രക്കിംഗിന് അനുയോജ്യമായ സ്ഥലമാണിത്. നദീതീരത്തോട് ചേർന്ന് ഒന്നര കിലോമീറ്ററോളമുള്ള ട്രക്കിംഗിന് ശേഷം എത്തിചേരുന്നത് വെള്ളച്ചാട്ടത്തിന് അരികിലേക്ക്. ഇവിടെ നിന്ന് 400 മീ. നടന്ന് കാട്ടിലെത്താം. നദിയിൽ നിരവധി ദ്വീപുകളും അരികെ ഇടതൂർന്ന വനങ്ങളുമുണ്ട്.

ilaveezhapoonchira

3. ഇലവീഴാപൂഞ്ചിറ

കോട്ടയം ജില്ലയിലെ മേലുകാവ് ഗ്രാമത്തിലാണ് ഇലവീഴാപൂഞ്ചിറ സ്ഥിതി ചെയ്യുന്നത്. മാങ്കുന്ന്, കൊടിയൂർ മല, തോണിപ്പാറ, എന്നിവയാണ് ഇവിടത്തെ പ്രധാന ആകർഷണം. അടിപൊളി ട്രക്കിംഗും ആസ്വദിക്കാം. പച്ചപ്പാർന്ന തേയിലത്തോട്ടങ്ങൾ ഈ സ്ഥലത്തെ കൂടുതൽ മനോഹരമാക്കുന്നു.

keralamkunnu

4. കേരളാംകുന്ന്

മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് എന്ന ചെറിയ ഗ്രാമത്തിലാണ് കേരളാംകുന്ന് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തിന് ഒത്ത നടുവിലായി അതിമനോഹരമായ ഒരു വെള്ളച്ചാട്ടമുണ്ട്. വെള്ളച്ചാട്ടത്തിന് ചുറ്റുമായി വനങ്ങളുമുണ്ട്.

rosemala

5. റോസ് മല

കൊല്ലം ജില്ലയിലെ ആര്യങ്കാവ് ഗ്രാമത്തിൽ നിന്നും കുറച്ചകലെയായാണ് ഈ സ്ഥലം കാണപ്പെടുന്നത്. ഒരു ഇക്കോ ടൂറിസം കേന്ദ്രം കൂടിയാണ് ഇവിടം. പ്രകൃതിയൊരുക്കുന്ന അതി മനോഹരമായ ദൃശ്യ ഭംഗി ഇവിടെ ആസ്വദിക്കാം. ഓഫ് റോഡ് ട്രക്കിംഗിനായി നിരവധി പേർ ഇവിടം തേടിയെത്താറുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALA, TOURISM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.