കടുത്തുരുത്തി : കേരളാ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാ അസോസിയേഷൻ കുട്ടികൾക്കായി കൗൺസലിംഗ് സംഘടിപ്പിച്ചു. കുടവെച്ചൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആതിഥേയത്വത്തിൽ 'കൂടെയുണ്ട് ' എന്ന പേരിൽ നടത്തിയ ഓൺലൈൻ യോഗം വെച്ചൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. മണിലാൽ ഉദ്ഘാടനം ചെയ്തു. സോഷ്യൽ കൗൺസിലർ റാണി സൂസൻ ചെറിയാൻ ക്ലാസെടുത്തു. സോജൻ ജേക്കബ്, വിജിൽ വിജയൻ, സിസ്റ്റർ ത്രേസ്യാമ്മ, കെ.സി. ചെറിയാൻ, കെ.ബി. സൈഫുദ്ദീൻ, പി.എസ്. കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |