വാഷിംഗ്ടൺ: ഉറ്റ സുഹൃത്തിനെ കൊലപ്പെടുത്തിയതിന് അമേരിക്കൻ റിയൽ എസ്റ്റേറ്റ് ഭീമനും കോടീശ്വരനുമായ റോബർട്ട് ഡസ്റ്റിന്(78) പരോളില്ലാത്ത ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ലോസാഞ്ചലസ്കോടതി. ഡസ്റ്റിന്റെ ഭാര്യയും മെഡിക്കൽ വിദ്യാർത്ഥിനിയുമായിരുന്ന കാത്ലീൻ മക്കോർമാക് ഡസ്റ്റിന്റെ ദുരൂഹ തിരോധാനത്തെക്കുറിച്ച് പൊലീസിനോട് സംസാരിക്കുന്നത് തടയാനാണ് 2000ത്തിൽ സൂസൻ ബെർമാനെ (55) ഇയാൾ വെടിവച്ച് കൊലപ്പെടുത്തിയത്. ബെവർലി ഹിൽസിലെ വീട്ടിൽ തലയ്ക്ക് വെടിയേറ്റ നിലയിൽ അവരുടെ മൃതദേഹം കണ്ടെത്തി. കാത്ലീനെയും തന്റെ അയൽക്കാരനായ മോറിസ് ബ്ലാക്കിനെയും കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.ഡസ്റ്റിനെ പ്രോസിക്യൂട്ടർമാർ 'നാർസിസ്റ്റിക് സൈക്കോപാത്ത്" എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം, സൂസനെ കൊലപ്പെടുത്തിയില്ലെന്ന് ഡസ്റ്റ് കോടതിയിൽ വാദിച്ചിരുന്നു
നാർസിസിസ്റ്റിക് സൈക്കോപാത്ത്
കാത്ലീന്റെ തിരോധാനത്തിൽ സംശയം തോന്നിയപ്പോൾ അവരുടെ വക്താവായി ക്രൈം എഴുത്തുകാരിയായ സൂസൻ പ്രവർത്തിച്ചിരുന്നു. 1982ലാണ് കാത്ലീനെ കാണാതായത്. പിന്നീട് അവർ മരിച്ചതായി പൊലീസ് വിധിയെഴുതി. കാത്ലീന്റെ തിരോധാനത്തിൽ തനിയ്ക്കുള്ള പങ്ക് പുറത്താകുമോ എന്ന ഭയത്തിലാണ് ഡസ്റ്റ് സൂസനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ.2001ൽ ടെക്സസിൽ ഊമയായ സ്ത്രീയായി ഒളിവിൽ കഴിയവേ തന്നെ തിരിച്ചറിഞ്ഞതിനാണ് മോറിസ് ബ്ലാക്കിനെ കൊലപ്പെടുത്തിയത്.
എച്ച്.ബി.ഒയുടെ ക്രൈം ഡോക്യുമെന്ററി പരമ്പരയായ ദ ജിൻക്സ്: ദ ലൈഫ് ആൻഡ് ഡെത്ത്സ് ഒഫ് റോബർട്ട് ഡസ്റ്റ്, ഡസ്റ്റിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ചതാണ്.
പരമ്പരയുടെ അവസാനം, ഡസ്റ്റ് സ്വയം പിറുപിറുക്കുന്നത് കേൾക്കാം. ഞാൻ എന്താണ് ചെയ്തത്? അവരെ എല്ലാവരെയും കൊന്നു, തീർച്ചയായും. മൈക്ക് ഓൺ ആണെന്ന് അറിയാതെയാണ് ഡസ്റ്റ് ഇങ്ങനെ പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. 2015 മാർച്ചിൽ അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ബെർമാന്റെ കൊലപാതകത്തിന് ഡസ്റ്റിനെ അധികൃതർ അറസ്റ്റ് ചെയ്തു. വിചാരണയ്ക്കിടെ ജഡ്ജിമാർ ജിൻക്സ് സീരീസിന്റെ ക്ലിപ്പ് പ്രദർശിപ്പിച്ചിരുന്നു.
ആരാണ് റോബർട്ട് ഡസ്റ്റ്?
ന്യൂയോർക്കിലെ ഏറ്റവും സമ്പന്നവും ശക്തവുമായ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡസ്റ്റ് ഓർഗനൈസേഷന്റെ തലവനായ ഡഗ്ലസ് ഡസ്റ്റിന്റെ സഹോദരനാണ് റോബർട്ട് ഡസ്റ്റ്.നൂറ് വർഷത്തിലേറെ പാരമ്പര്യമുള്ള കമ്പനിയാണ് ഡസ്റ്റ് ഓർഗനൈസേഷൻ.അമേരിക്കൻ റിയൽ എസ്റ്റേറ്റ് ഭീമനായിരുന്ന സീമൗർ ഡസ്റ്റിന്റെ മകനാണ്. റോബർട്ട് തന്നെയും കൊന്നേനെയെന്ന് വിചാരണവേളയിൽ ഡഗ്ലസ് ഡസ്റ്റ് കോടതിയിൽ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |