മുംബയ്: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഡൽഹിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ഹാജരാകാതെ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ്. ഇത് മൂന്നാം തവണയാണ് ജാക്വലിൻ ഹാജരാകാതിരിക്കുന്നത്. ജോലിത്തിരക്ക് മൂലമാണ് ഹാജരാകാതിരുന്നതെന്ന ജാക്വലിൻ അറിയിച്ചു. നാളെ ഹാജരാകണമെന്നറിയിച്ച് ഇ.ഡി നടിയ്ക്ക് സമൻസ് അയച്ചു. നടി ലീന മരിയ പോളും ഭർത്താവ് സുകേഷ് ചന്ദ്രശേഖരനുമെതിരെയുള്ള കേസുമായി ബന്ധപ്പെട്ടാണ് ജാക്വലിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സുകേഷും ലീനയും വെളുപ്പിച്ചവയിൽ ജാക്വലിനുമായി ബന്ധപ്പെട്ട ഫണ്ടുകളും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതേക്കുറിച്ച് ചോദിച്ചറിയാനാണ് നടിയെ ചോദ്യം ചെയ്യുന്നതെന്നുമാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |