തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 7955 പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്. 9.97 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 57 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 7562 പേർ സമ്പർക്കരോഗികളാണ്. 321പേരുടെ ഉറവിടം വ്യക്തമല്ല. അതേസമയം ചികിത്സയിലായിരുന്ന 11,769 പേർ രോഗമുക്തി നേടി. ആകെ രോഗികൾ 48,35,687. ചികിത്സയിലുള്ളവർ 90,885. ആകെ മരണം 26,791.