SignIn
Kerala Kaumudi Online
Friday, 20 May 2022 6.15 AM IST

നമസ്കാരം.., കാലിക്കറ്റ് സർവകലാശാല റേഡിയോ ഉടൻ വരുന്നു ....

radio

കോഴിക്കോട്: വിജ്ഞാന വിനോദ പരിപാടികൾക്ക് മുൻഗണന നൽകി കാലിക്കറ്റ് സർവകലാശാല കാമ്പസ് റേഡിയോ തുടങ്ങുന്നു. വിദ്യാർത്ഥികൾക്കുളള അറിയിപ്പുകൾ, പഠന വകുപ്പുകളിലെ ഗവേഷണ പ്രവർത്തനങ്ങൾ, വിജ്ഞാന പ്രഭാഷണങ്ങൾ എന്നിവയും സംപ്രേഷണം ചെയ്യും. വിദ്യാർഥികളുടെയും അദ്ധ്യാപകരുടെയും സഹായത്തോടെയാകും ഉള്ളടക്കം തയ്യാറാക്കുക. സർവകലാശാലയിൽ നിർമ്മിക്കപ്പെടുന്ന അറിവുകൾ പൊതുസമൂഹത്തിന് കൂടി ലഭ്യമാക്കാൻ കാമ്പസ് റേഡിയോ വഴി സാധിക്കുമെന്ന് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് പറഞ്ഞു. ഇന്റർനെറ്റ് റേഡിയോ എന്ന രീതിയിലാകും തുടക്കം. പിന്നീട് കമ്മ്യൂണിറ്റി റേഡിയോ ആയി ഉയർത്തും. സ്റ്റുഡിയോയും അനുബന്ധ സാങ്കേതിക സൗകര്യങ്ങളും ഒരുക്കുന്നതിന് 14.49 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്. നിശ്ചിത സമയത്തായിരിക്കും പ്രക്ഷേപണം. റേഡിയോ ആപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. പദ്ധതി നടത്തിപ്പിന്റെ പ്രാഥമിക ചർച്ചകൾ നടത്തിയതായി കമ്മിറ്റി കൺവീനറും സിൻഡിക്കേറ്റംഗവുമായ ഡോ.എം.മനോഹരൻ അറിയിച്ചു.

റേഡിയോയ്ക്ക് പേരിടാം

കാലിക്കറ്റ് സർവകലാശാലയുടെ കാമ്പസ് റേഡിയോയ്ക്ക് പേരും ലോഗോയും ക്ഷണിക്കുന്നു.

ലോഗോ പി.ഡി.എഫ് രൂപത്തിലുള്ളതായിരിക്കണം. പകർപ്പവകാശം സർവകലാശാലയ്ക്കായിരിക്കും. radio@uoc.ac.in എന്ന ഇ മെയിലിലേക്ക് നവംബർ 10നകം അയക്കണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.