ബെർലിൻ : ഏഞ്ചല മെർക്കലിന് പിൻഗാമിയായി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്.പി.ഡി)യുടെ ഒലാഫ് ഷോൾസ് ജർമ്മൻ വൈസ്ചാൻസലറാകാൻ സാദ്ധ്യത തെളിയുന്നു. തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിഭക്ഷം നേടാനായില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് എസ്.പി.ഡിയായിരുന്നു. തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ മറ്റു പാർട്ടികളെ കൂട്ടുപിടിച്ച് കൂട്ടുമന്ത്രിസഭ രൂപീകരിക്കാനാണ് ഒലാഫിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഗ്രീൻസ് പാർട്ടിയും ഫ്രീ ഡെമോക്രാറ്റിക്സ് പാർട്ടിയുമായി ഒലാഫ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്ന പല പ്രധാന വിഷയങ്ങളിലും മൂന്നു പാർട്ടികളും ധാരണയിലെത്തിയെന്നാണ് വിവരം. അതേ സമയം ജർമ്മൻ ജനതയുടെ 75 ശതമാനം പേരും ഒലാഫ് ഷോൾസ് അടുത്ത ചാൻസലറാവണമെന്ന് താത്പ്പര്യമുള്ളവരാണെന്ന് വിവിധ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.