തിരുവനന്തപുരം: 80 സിനിമകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. സൂക്ഷ്മമായ വിലയിരുത്തലുകൾക്കു ശേഷം 30ചിത്രങ്ങളാണ് അന്തിമ വിധിനിർണയ സമിതിക്കു മുന്നിലെത്തിയത്. ഡിസംബറിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. മികച്ച നടനും നടിക്കും ഒരു ലക്ഷം രൂപ വീതവും ശില്പവും പ്രശസ്തിപത്രവും ലഭിക്കും.
മറ്റ് പുരസ്കാരങ്ങൾ
മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നിശ്ചയം, സംവിധായകൻ: സെന്ന ഹെഗ്ഡേ, നിർമ്മാതാവ്: പുഷ്കര മല്ലികാർജുനയ്യ, സ്വഭാവനടൻ: സുധീഷ്, (എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം), സ്വഭാവനടി: ശ്രീരേഖ (വെയിൽ), ബാലതാരം- ആൺ: നിരഞ്ജൻ .എസ് (കാസിമിന്റെ കടൽ), ബാലതാരം -പെൺ: അരവ്യ ശർമ്മ (പ്യാലി).
കഥാകൃത്ത്: സെന്ന ഹെഗ്ഡെ (തിങ്കളാഴ്ച നിശ്ചയം), ഛായാഗ്രാഹകൻ: ചന്ദ്രു സെൽവരാജ് (കയറ്റം), ഗാനരചയിതാവ്: അൻവർ അലി, (ഗാനങ്ങൾ: സ്മരണകൾ കാടായ് -ഭൂമിയിലെ മനോഹര സ്വകാര്യം), തീരമേ തീരമേ (മാലിക്), ചിത്രസംയോജകൻ: മഹേഷ് നാരായണൻ (സീ യു സൂൺ), കലാസംവിധായകൻ: സന്തോഷ് രാമൻ (പ്യാലി, മാലിക്), സിങ്ക് സൗണ്ട്: ആദർശ് ജോസഫ് ചെറിയാൻ, (സന്തോഷത്തിന്റെ രഹസ്യം), ശബ്ദമിശ്രണം: അജിത് എബ്രഹാം ജോർജ്, (സൂഫിയും സുജാതയും), മികച്ച പ്രോസസിംഗ് ലാബ് / കളറിസ്റ്റ്: ലിജു പ്രഭാകർ (കയറ്റം), മേക്കപ്പ് ആർട്ടിസ്റ്റ്: റഷീദ് അഹമ്മദ്, (ആർട്ടിക്കിൾ 21),
നവാഗത സംവിധായകൻ: മുഹമ്മദ് മുസ്തഫ ടി.ടി (കപ്പേള), കുട്ടികളുടെ ചിത്രം: ബൊണാമി (നിർമ്മാതാവ്: സിൻസീർ, സംവിധായകൻ: ടോണി സുകുമാർ), വിഷ്വൽ എഫക്ട്സ്: സര്യാസ് മുഹമ്മദ് (ലൗ), വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ (മാലിക്), ഡബ്ബിംഗ് ആർട്ടിസ്റ്റ് (ആൺ): ഷോബി തിലകൻ (ഭൂമിയിലെ മനോഹര സ്വകാര്യം), ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺ): റിയ സൈറ (അയ്യപ്പനും കോശിയും)
നൃത്തസംവിധാനം: ലളിത സോബി, ബാബു സേവ്യർ (സൂഫിയും സുജാതയും), സ്ത്രീ / ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ്: നാഞ്ചിഅമ്മ (അയ്യപ്പനും കോശിയും) പ്രത്യേക ജൂറി അവാർഡ് (അഭിനയം): സിജി പ്രദീപ് (ഭാരത പുഴ, പ്രത്യേക ജൂറി പരാമർശം (വസ്ത്രാലങ്കാരം): നളിനി ജമീല (ഭാരത പുഴ), മികച്ച ചലച്ചിത്രഗ്രന്ഥം: ആഖ്യാനത്തിന്റെ പിരിയൻ ഗോവണികൾ- പി.കെ. സരേന്ദ്രൻ, ചലച്ചിത്രലേഖനം: അടൂരിന്റെ അഞ്ചു നായക കഥാപാത്രങ്ങൾ- ജോൺ സാമുവൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |