വൈപ്പിൻ: എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിൽ 25 വർഷം പൂർത്തിയാക്കിയ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആദരമർപ്പിച്ച് ബി.ഡി.ജെ.എസ് എറണാകുളം ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന കാരുണ്യസ്പർശം ഭവന നിർമ്മാണ പദ്ധതിയിലെ ആദ്യത്തെ വീടിന് ശിലയിട്ടു.
വൈപ്പിൻ നിയോജക മണ്ഡലത്തിലെ എടവനക്കാട് പഴങ്ങാട് നെടിയമ്പുറത്ത് എൻ.ജി. ബിനീഷിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാനം ബി.ഡി.ജെ.എസ്. പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിച്ചു. വൈദിക സമിതി സെക്രട്ടറി സനീഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ സിനിൽ മുണ്ടപ്പിള്ളി, അനിരുദ്ധ് കാർത്തികേയൻ, അഡ്വ.പി.എസ് ജോതിസ്, ബേബി റാം, എസ്.എൻ.ഡി.പി യോഗം വനിതാസംഘം സംസ്ഥാന പ്രസിഡന്റ് കെ.പി കൃഷ്ണകുമാരി, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, പി.എസ്. ജയരാജ്, സുരേഷ് ചന്തേലി, അജി നാരായണൻ, ചന്ദ്രബോസ്, ഷൈൻ കെ. കൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്ങൽ, കൂത്താട്ടുകുളം സെക്രട്ടറി സി.പി. സത്യൻ, മണ്ഡലം പ്രസിഡന്റുമാരായ രഞ്ജിത് രാജ്, എം.പി. ബിനു, ദേവരാജൻ വി.ടി. ഹരിദാസ്, കെ.കെ. പീതാംബരൻ, പി.എ. സോമൻ, പി.കെ. വേണു, ജയദേവൻ മാടവന, പി.ടി. മോഹനൻ പള്ളിപ്പുറം, കലേശൻ, ബി.ജെ.പി പഞ്ചായത്ത് പ്രസിസന്റ് നിഥിൻ പള്ളത്ത് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |