മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിൽ ഇന്ദ്രൻസും അജുവർഗീസും വിജയ് ബാബുവും പ്രധാന വേഷത്തിൽ എത്തുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം വയനാട്ടിൽ പുരോഗമിക്കുന്നു. ഫീൽ ഗുഡ് ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ബിജുക്കുട്ടൻ, അനീഷ് ഗോപാൽ എന്നിവരാണ് മറ്റു താരങ്ങൾ. ബിഗ് ബഡ്ജറ്റ് ത്രിമാന ചിത്രമായ ആട് 3ഉം മെഗാഹിറ്റ് ത്രില്ലർ ചിത്രമായ അഞ്ചാം പാതിരയുടെ ബോളിവുഡ് റീമേക്കും രണ്ടാം ഭാഗമായ ആറാം പാതിരയും മിഥുൻ കമ്മിറ്റ് ചെയ്തെങ്കിലും കൊവിഡ് നിയന്ത്രണം മൂലം ചിത്രീകരണം വൈകുകയായിരുന്നു. അടുത്ത വർഷം ജനുവരിയിൽ ആട് 3യുടെ ചിത്രീകരണം ആരംഭിക്കാനാണ് ആലോചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |