കൊച്ചി: ശാന്തിഗിരി ആശ്രമത്തിന്റെ കീഴിൽ പെരുമാനൂരിൽ ആരംഭിക്കുന്ന ശാന്തിദീപം ആയുർവേദ സിദ്ധ ക്ലിനിക് ആൻഡ് പഞ്ചകർമ്മ സെന്ററിന്റെ ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും 19ന് രാവിലെ 10.30ന് നടക്കും. റിട്ട. ജില്ലാ സെഷൻസ് ജഡ്ജ് എൻ. ലീലാമണി ഉദ്ഘാടനം ചെയ്യും. ഇടനുബന്ധിച്ച് ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റും (ബി.എം.ഡി) സൗജന്യ പ്രതിരോധ മരുന്ന് വിതരണവും നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് രണ്ടായിരം രൂപ ചെലവ് വരുന്ന ബി.എം.ഡി ടെസ്റ്റ് സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ, ഫോൺ: 9037513655, 9249327755.