കൊച്ചി: എസ്.ആർ.പി എറണാകുളം ജില്ലാ കൺവെൻഷൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ആലുവാ അന്നപൂർണ ഹോട്ടലിൽ ചേർന്ന കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. എം.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.ആർ.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായി എം.ആർ. രാജശേഖരൻ (പ്രസിഡന്റ്), ഷിബു സരോവരം ( സെക്രട്ടറി), ഷനോജ് രവീന്ദ്രൻ (വൈസ് പ്രസിഡന്റ്), സിന്ധു പരമേശ്വരൻ, കെ. എൻ.രാധാകൃഷ്ണൻ ( ജോ, സെക്രട്ടറിമാർ), വിശ്വൻ കുത്തുപാറ (ട്രഷറർ) എന്നിവർ അടങ്ങുന്ന 11 അംഗ ജില്ല കമ്മിറ്റിയേയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |