കൊച്ചി: ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ചുമട്ടുത്തൊഴിലാളികളെ മുഴുവൻ ക്രിമിനലുകളായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് എച്ച്.എം.എസ് ജില്ലാ കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പനയ്ക്കെതിരെ 25 ന് പ്രതിഷേധ സമര ജ്വാല സംഘടിപ്പിക്കും. തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്യും. നവംബർ ഏഴ്, എട്ട് തീയതികളിൽ എച്ച്.എം.എസ് ജില്ലാ നേതൃത്വ ക്യാമ്പ് ആലുവയിൽ നടക്കും. കൗൺസിൽ യോഗം ദേശീയ സമിതി അംഗം പി.എസ്. ആഷിക് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.യു. ഹംസക്കോയ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടോമി മാത്യു, വി.എച്ച്.ശിഹാബുദ്ദീൻ, കെ.കെ.ചന്ദ്രൻ, കെ.പി.കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |