SignIn
Kerala Kaumudi Online
Friday, 26 April 2024 9.50 PM IST

എസ്.എൻ.ഡി.പി യോഗത്തിന് വിപുലമായ പദ്ധതികൾ: തുഷാർ വെള്ളാപ്പള്ളി

thushar-vellappally

കൊച്ചി: എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ വിപുലമായ പരിപാടികൾ ആവിഷ്കരിച്ചതായി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. യോഗം കണയന്നൂർ യൂണിയന്റെ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊവിഡ് മഹാമാരി മൂലം രണ്ട് വർഷത്തോളം സംഘടനയുടെ പ്രവർത്തനങ്ങൾ മന്ദീഭവിച്ചു. പ്രവർത്തനം പഴയതിലും ഉജ്ജ്വലമായ നിലയിലേക്കെത്തിക്കാനാണ് നീക്കം. നിയന്ത്രണങ്ങൾ നീങ്ങുന്ന മുറയ്ക്ക് ജില്ലാതല സമ്മേളനങ്ങൾ നടത്തും. എറണാകുളത്ത് മഹാസമ്മേളനവും സംഘടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പദവിയിൽ കാൽനൂറ്റാണ്ട് തികയ്ക്കുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി സംഘടനയുടെ എല്ലാതലങ്ങളിലും വൻ വളർച്ച സൃഷ്ടിക്കാനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. ശാഖാതലം മുതൽ സേവന പദ്ധതികൾ നടപ്പാക്കും. മൈക്രോഫിനാൻസ് പൂർവാധികം സജീവമാക്കും. പുതിയമേഖലകളിലേക്ക് യോഗം പ്രവർത്തനം വ്യാപിപ്പിക്കും.

എസ്.എൻ.ഡി.പി യോഗത്തെയും നേതൃത്വത്തെയും ആക്ഷേപിക്കാൻ ചിലർ ആസൂത്രിത ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇത്തരം നീക്കങ്ങളെ നേരിടും. കോടികളുടെ വെട്ടിപ്പ് നടത്തി നടപടികൾ നേരിടുന്നവരാണ് ചില ഓൺലൈൻ മാദ്ധ്യമങ്ങളെ വിലയ്ക്കെടുത്ത് സംഘടനയെയും നേതാക്കളെയും ചെളിവാരിയെറിയുന്നത്. ഇവരുടെ കള്ളക്കളികൾ ഉടൻ പുറത്തുവരും. വിദേശ ഫണ്ടുകൊണ്ട് പ്രവർത്തിക്കുന്ന സംഘടനകളല്ല യോഗവും എസ്.എൻ ട്രസ്റ്റും. സംഭാവനയായും മറ്റും ലഭിച്ച പണം കൊണ്ടാണ് മുമ്പൊന്നുമില്ലാത്ത രീതിയിലുള്ള വികസന പ്രവർത്തനങ്ങളും പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചത്. 25 വർഷം കൊണ്ട് 120ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് തുടങ്ങാനായത്.

സംഘടനാ പ്രവർത്തനങ്ങൾ പൂർവാധികം സജീവമാക്കുകയാണ് ഇപ്പോൾ ലക്ഷ്യം. അതിനായി ഓരോ പ്രവർത്തകനും രംഗത്തുവരണം. മഹാമാരിക്കാലത്ത് നഷ്ടപ്പെട്ട ദിനങ്ങൾ ശക്തമായ പ്രവർത്തനങ്ങളിലൂടെ വീണ്ടെടുക്കണമെന്നും തുഷാർ പറഞ്ഞു.

കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് ചെയർമാൻ സി.വി. വിജയൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ ടി.കെ. പത്മനാഭൻ, കെ.പി. ശിവദാസ്, കെ.കെ. മാധവൻ, ടി.എം. വിജയകുമാർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THUSHAR VELLAPPALLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.