കൊച്ചി: ജാഗ്വാർ ലാൻഡ്-റോവറിന്റെ പുത്തൻ പെർഫോമൻസ് എസ്.യു.വിയായ എഫ്-പേസ് എസ്.വി.ആറിന്റെ ഡെലിവറിക്ക് തുടക്കമായി. മോട്ടോർസ്‌പോർട്സിൽ നിന്ന് ഉൾക്കൊണ്ടതും അത്യാകർഷകവുമായ രൂപകല്പന, ആഡംബരം നിറഞ്ഞതും ആധുനിക 'കണക്‌ടഡ്" സാങ്കേതികവിദ്യകളാൽ സമ്പന്നവുമായ വിശാലമായ അകത്തളം, കരുത്തുറ്റ ഫെർഫോമൻസ് എന്നിങ്ങനെ സവിശേഷതകളുള്ള എഫ്-പേസ് എസ്.വി.ആറിന് എക്‌സ്‌ഷോറൂം വില 1.51 കോടി രൂപ മുതലാണ്.
405 കെ.ഡബ്ള്യു വി8 സൂപ്പർചാർജ്ഡ് പെട്രോൾ എൻജിനാണുള്ളത്. 700 എൻ.എം ആണ് മാക്‌സിമം ടോർക്ക്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ നാല് സെക്കൻഡ് ധാരാളം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |