തിരുവനന്തപുരം: കേരള പ്രിന്റേഴ്സ് അസോസിയേഷൻ 36-ാമത് ജില്ലാ സമ്മേളനം ബാലരാമപുരം കല്പടി ഹാളിൽ നടന്നു. കൊവിഡ് രോഗവ്യാപനം മൂലം പ്രതിസന്ധിയിലായ അച്ചടി മേഖലയെ സംരക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് ശ്രീകാര്യം ബാബു അദ്ധ്യക്ഷത വഹിച്ച സമ്മേളനം മുഖ്യ ഉപദേഷ്ടാവ് പി.എ. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ആൾ ഇന്ത്യ ഫെഡറേഷൻ ഒഫ് മാസ്റ്റർ പ്രിന്റേഴ്സ് ദേശീയ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട വൈ. വിജയനെ സമ്മേളനത്തിൽ ആദരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. ഹുസൈനാർ, വൈസ് പ്രസിഡന്റ് വി.കെ. ഗോവിന്ദൻകുട്ടി, സെക്രട്ടറി വി. വേണുഗോപാലൻ നായർ, നിയമോപദേഷ്ടാവ് അഡ്വ.സാനു പി. ചെല്ലപ്പൻ, ജില്ലാസെക്രട്ടറി അജിത് സൈമൺ, ട്രഷറർ കെ.എസ്. ബാലചന്ദ്രൻ, എം. മുഹമ്മദ് ഇസ്‌മായിൽ എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി ശ്രീകാര്യം ബാബു ( പ്രസിഡന്റ്), അജിത് സൈമൺ (സെക്രട്ടറി), കെ.എസ്. ബാലചന്ദ്രൻ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.