SignIn
Kerala Kaumudi Online
Thursday, 19 September 2024 4.07 AM IST

പുതിയ തുടക്കങ്ങൾക്കൊപ്പം സ്വപ്നങ്ങൾക്ക് പ്രായപരിധിയില്ല.

Increase Font Size Decrease Font Size Print Page
aswathy-sreekanth

മലയാളികൾക്ക് സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് നടി അശ്വതി ശ്രീകാന്ത്. അവതാരകയായും അഭിനേത്രിയായും അശ്വതി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അശ്വതിയുടെ വിശേഷങ്ങളും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. രണ്ടാമത് ഗർഭം ധരിച്ചതും അക്കാലത്തെ ചിത്രങ്ങളുമെല്ലാം ആരാധകർക്ക് വേണ്ടി അശ്വതി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മകൾ ജനിച്ച വിശേഷവും കുഞ്ഞിന്റെ ചിത്രങ്ങളുമൊന്നും താരം മറച്ചു വച്ചില്ല.

ഇപ്പോഴിതാ വിജയദശമി ദിനത്തിൽ നൃത്തത്തിലേക്ക് മടങ്ങിയെത്തുന്നതിന്റെ വിശേഷങ്ങൾ പങ്കിടുന്ന വീഡിയോയും വൈറലായി.

പലപ്പോഴായി മുടങ്ങിപ്പോയ ശാസ്ത്രീയനൃത്തത്തിലേക്കാണ് താരം ഇത്തവണ തിരിഞ്ഞത്. ഒപ്പന,​ തിരുവാതിര ഒക്കെയായി സ്‌കൂൾ നൃത്തവേദിയിൽ ഉണ്ടായിരുന്നുവെങ്കിലും ശാസ്ത്രീയ നൃത്തത്തിൽ നിന്നും അകലം പാലിച്ചിരുന്നു. കോളേജ് പഠനത്തിന് ശേഷം വീണ്ടും തുടങ്ങാൻ ശ്രമം നടത്തിയെങ്കിലും അതും പാളിപ്പോയെന്ന് താരം പറയുന്നു. പക്ഷേ മനസിലെ നൃത്തത്തെ ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. ഏതു പ്രായത്തിലും നൃത്തം പഠിക്കാമെന്നും സ്ത്രീകളുടെ ഇഷ്‌ടങ്ങൾക്കൊന്നും കാലപരിധി ഇല്ലെന്നും അശ്വതി തന്റെ പുതിയ വീഡിയോയിലൂടെ ഓർമിപ്പിക്കുകയാണ്. ഒടുവിൽ കാത്തുകാത്തിരുന്നു അരങ്ങേറ്റം നടത്തിയതോടെ പ്രളയം ഉണ്ടായ കഥയും അശ്വതി രസകരമായി വീഡിയോയിൽ പങ്കുവയ്‌ക്കുന്നുണ്ട്. മകളെ ഡാൻസ് പഠിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് തന്റെ ജീവിതത്തിലും ട്വിസ്റ്റ് ഉണ്ടായതെന്നാണ് അശ്വതിയുടെ വാക്കുകൾ.

നൃത്തം പഠിക്കാൻ ആഗ്രഹമുള്ള ഒരുപാട് പേരുണ്ടാകും,​ പക്ഷേ പലരും ഇനി ഈ പ്രായത്തിലോ എന്നൊക്കെ ചോദിക്കുണ്ടാകും അവരോടൊക്കെ അശ്വതി പറയുന്നത് ഇതാണ്,​ സ്വപ്‌നങ്ങൾക്ക് പ്രായപരിധിയില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASWATHY SREEKANTH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.