ശാലു മേനോൻ ഇന്റർവ്യൂ കലക്കി
ഈ ലക്കം വന്ന നടിയും ഡാൻസറുമായ ശാലു മേനോന്റെ ഇന്റർവ്യൂ വായിച്ചു. ശാലുവിന്റെ ജീവിതകഥ വളരെ നല്ല രീതിയിൽ അവതരിപ്പിച്ച കൗമുദി വാരികയ്ക്ക് ഏറെ നന്ദി. പണ്ടുതൊട്ടേ വളരെ ഇഷ്ടമുള്ള നടിയാണ് ശാലു. ഇപ്പോൾ 'മഞ്ഞിൽ വിരിഞ്ഞ പൂവ് "പരമ്പരയിൽ വളരെ നല്ല അഭിനയമാണ്. പണ്ട് ദൂരദർശനിൽ 'അലകൾ" എന്ന പരമ്പരയിൽ ശാലുവിന്റെ ചിപ്പി എന്ന കഥാപാത്രം വളരെ മികച്ചതായിരുന്നു. ഇപ്പോഴും ശാലു മേനോനെ കാണുമ്പൊൾ അലകളിലെ ചിപ്പിയെയാണ് ഓർമ്മ വരുന്നത്. ശാലു മേനോന്റെ ഡാൻസും വളരെ ഇഷ്ടമാണ്. ശാലുവിന്റെ ശാലു മേനോൻസ് ഡാൻസ് വേൾഡ് എന്ന യു ടൂബ് ചാനലിൽ വരുന്ന വിഡിയോകൾ സ്ഥിരമായി കാണാറുണ്ട്. എന്താണെങ്കിലും ശാലുവിന്റെ ഇന്റർവ്യൂ നല്ലൊരു അനുഭവം തന്നെയായി.
തങ്കച്ചൻ
അടൂർ
മണിക്കുട്ടന്റെ അഭിമുഖം
കഴിഞ്ഞലക്കം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച മണിക്കുട്ടന്റെ അഭിമുഖം വായിച്ചു. ബിഗ് ബോസ് ഷോയെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കിട്ടത് ഹൃദ്യമായിരുന്നു. ഞങ്ങൾ കാത്തിരുന്ന് കണ്ട പ്രോഗാമായിരുന്നു ബിഗ് ബോസ്. സോഷ്യൽ മീഡിയയിലൊക്കെ വലിയ ചർച്ചകൾ നടക്കുമ്പോൾ ഓരോരുത്തരുമായുള്ള ബന്ധമൊക്കെ മണിക്കുട്ടൻ തുറന്നു പറഞ്ഞത് നന്നായി. മണിക്കുട്ടന് ജീവിതത്തിൽ എല്ലാവിധ ഉയർച്ചകളുമുണ്ടാകട്ടെ.
കെ. ലളിത,
ശ്രീവരാഹം.
പ്രബന്ധ രചനാമത്സരം
'വക്കം മൗലവിയും കേരള നവോത്ഥാനവും"എന്ന വിഷയത്തിൽ വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് കോളേജ് വിദ്യാർത്ഥികൾക്കായി പ്രബന്ധ രചനാമത്സരം നടത്തുന്നു. 10 പേജിൽ കവിയാതെ കോളേജ് മേധാവി സാക്ഷ്യപ്പെടുത്തിയ പ്രബന്ധങ്ങൾ ഒക്ടോബർ 31നകം ചെയർമാൻ, വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ്, തേക്കുംമൂട്, തിരുവനന്തപുരം: 695035 എന്ന വിലാസത്തിൽ അയയ്ക്കണം. നവംബറിൽ നടത്തുന്ന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനം നൽകും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10,000, 7,500, 5,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുമാണ് സമ്മാനം. ഫോൺ: 0471- 2304051, ഇ മെയിൽ- vmft.tvpm@gmail.com.
മലയാറ്റൂർ ഫൗണ്ടേഷൻ
സാഹിത്യ മത്സരം
മലയാറ്റൂർ രാമകൃഷ്ണന്റെ 'വേരുകൾ" എന്ന നോവലിനെ ആധാരമാക്കി 18നും 35 നും മദ്ധ്യേ പ്രായമുള്ളവർക്കായി മലയാറ്റൂർ ഫൗണ്ടേഷൻ ലേഖനമത്സരം നടത്തും. പത്തുപേജിൽ കവിയാത്ത മലയാളത്തിലുള്ള ലേഖനങ്ങൾ 31 ന് മുമ്പ് നിർദ്ദിഷ്ട അപേക്ഷാഫോമിനൊപ്പം സെക്രട്ടറി, മലയാറ്റൂർ ഫൗണ്ടേഷൻ, ഇ-69, ശാസ്ത്രിനഗർ, കരമന, തിരുവനന്തപുരം- 695 002 എന്ന വിലാസത്തിലോ, malayattoorfoundation@gmail.com എന്ന വിലാസത്തിലോ അയക്കണം. അപേക്ഷാഫോമിനും മറ്റു വിവരങ്ങൾക്കും www.malayattoorfoundation.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |