SignIn
Kerala Kaumudi Online
Friday, 26 April 2024 4.15 PM IST

സ്‌കൂൾ തുറക്കൽ മുന്നൊരുക്കം: മാർഗ്ഗരേഖ പൂർത്തിയാക്കാൻ നടപടികൾ

കൽപ്പറ്റ: ജില്ലയിലെ സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാരുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗ്ഗരേഖ പ്രകാരമുളള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

സ്‌കൂൾതല ശുചീകരണ പ്രവർത്തനങ്ങൾ 23 നകം പൂർത്തികരിക്കും. കുടിവെളള സ്രോതസുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യും.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഡി.സി.സികളായി പ്രവർത്തിച്ചിരുന്ന വിദ്യാലയങ്ങൾ, പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവ വീണ്ടെടുത്ത് ഫയർഫോഴ്സിന്റെ സഹായത്താൽ അണുനശീകരണം നടത്തും.

സ്‌കൂൾ കോമ്പൗണ്ടിൽ ഉപയോഗശൂന്യമായ കെട്ടിടങ്ങൾ, അപകടകരമായ നിലയിലുള്ള മരങ്ങൾ എന്നിവ മുറിച്ചു നീക്കുന്നതിനുള്ള അനുമതി ലഭ്യമാക്കുന്നതിന് വിദ്യാലയങ്ങൾ തദ്ദേശസ്ഥാപന മേധാവികൾക്ക് അപേക്ഷ നൽകണമെന്ന് യോഗത്തിൽ നിർദ്ദേശിച്ചു.

പട്ടികവർഗ്ഗ വിദ്യാർത്ഥികളെ വിദ്യാലയങ്ങളിലെത്തിക്കുന്നതിന് പട്ടികവർഗ്ഗ വകുപ്പ് ഉദ്യോഗസ്ഥർ, കമിറ്റഡ് സോഷ്യൽ വർക്കർമാർ, പ്രമോട്ടർമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ യോഗം ചേരും. വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിനായി സ്റ്റുഡൻഡ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി വിളിച്ച് ചേർക്കാനും തീരുമാനിച്ചു.

പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മിറ്റി /മുനിസിപ്പൽ എഡ്യൂക്കേഷൻ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. സ്‌കൂൾതല ജാഗ്രതാ സമിതി യോഗങ്ങൾ 20 നകം പൂർത്തീകരിക്കാൻ യോഗം നിർദ്ദേശം നൽകി.

കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ, എ.ഡി.എം എൻ.ഐ ഷാജു, ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്.ബിജു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.ജയരാജൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.പി.ദിനീഷ്, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി.ലീല, ഡയറ്റ് പ്രിൻസിപ്പൽ ടി.കെ.അബ്ബാസ് അലി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുനിൽകുമാർ, എസ്.എസ്.കെ പ്രോഗ്രാം കോഓർഡിനേറ്റർ പി.ജെ.ബിനേഷ്, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ കെ.സി.ചെറിയാൻ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോഓർഡിനേറ്റർ വിൽസൺ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.