തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെങ്ങുമുള്ള കേരളീയർക്ക് നബിദിനാശംസ നേർന്നു. എല്ലാവിഭാഗം ജനങ്ങളുടെയും സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി ഒരുമയോടെ യത്നിക്കാൻ മുഹമ്മദ് നബി നൽകിയ വിശ്വ സാഹോദര്യത്തിന്റെയും കരുണയുടെയും സന്ദേശം നമുക്ക് എന്നും പ്രചോദനമാകട്ടെ- ഗവർണർ ആശംസ ട്വീറ്റിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നബിദിനാശംസ
തിരുവനന്തപുരം: മനുഷ്യത്വം ഉയർത്തിപ്പിടിക്കുന്ന സാഹോദര്യവും സമാധാനവും പുലരുന്ന സമൂഹത്തിനു മാത്രമെ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നബിദിന സന്ദേശത്തിൽ പറഞ്ഞു. അതിനുതകും വിധം മുഹമ്മദ് നബി പകർന്ന മാനവികതയുടെയും സമത്വത്തിന്റെയും സന്ദേശങ്ങൾ ഉൾക്കൊള്ളാനും പങ്കു വയ്ക്കാനും നമുക്ക് സാധിക്കണം. ദുരന്ത സാഹചര്യങ്ങളിൽ സഹജീവികൾക്ക് കൈത്താങ്ങായി നമുക്ക് ഒത്തൊരുമിച്ച് മുന്നോട്ടു പോകാം. ഏവർക്കും നബിദിന ആശംസകൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |